SignIn
Kerala Kaumudi Online
Friday, 19 April 2024 5.36 AM IST

ഇല്ല...ചരിത്രം അവസാനിക്കുന്നില്ല,മറ്റൊരു ലോകം സാദ്ധ്യമാണ്; കർഷകരുടെ മഹാ ത്യാഗത്തിനുമുന്നിൽ, മുഷ്ടി ചുരുട്ടി ഇന്ത്യ അഭിവാദ്യം ചെയ്യുന്നുവെന്ന് എ എ റഹീം

aa-rahim

കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചതിന് പിന്നാലെ കർഷകർക്ക് അഭിവാദ്യമർപ്പിച്ച് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം. ഒരു വർഷത്തോളം നീണ്ട മഹാ സമരത്തിലൂടെ ഇന്ത്യൻ കർഷകർ വിജയിച്ചിരിക്കുകയാണെന്ന് അദ്ദേഹം പ്രതികരിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് റഹീം രംഗത്തെത്തിയിരിക്കുന്നത്.

സമരങ്ങളും ജനകീയ മുന്നേറ്റങ്ങളും അവസാനിച്ചു എന്ന് കരുതിയവർക്ക് മുന്നിൽ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം വർഗസമരങ്ങൾക്ക് മരണമില്ലെന്നു പ്രഖ്യാപിച്ചിരിക്കുകയാണെന്ന് എ എ റഹീം കുറിപ്പിൽ പറയുന്നു. മറ്റൊരു ലോകം സാദ്ധ്യമാണെന്നും അദ്ദേഹം കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

ഇല്ല...ചരിത്രം അവസാനിക്കുന്നില്ല.
മറ്റൊരു ലോകം സാദ്ധ്യമാണ്.
"ഇനി സമരങ്ങളില്ല,സമരസപ്പെടലുകളേ ഉള്ളൂ"
ആഗോളവൽക്കരണത്തിന്റെ ആപ്‌തവാക്യം പോലെ ലോക മുതലാളിത്തം പ്രഖ്യാപിച്ചതാണ് ഇങ്ങനെ.
രാഷ്ട്രീയ സമരങ്ങൾക്കും,രാഷ്ട്രീയ പാർട്ടികൾക്കും,ഇനിപ്രസക്തിയില്ല.
ഇനി വർഗ്ഗ സമരങ്ങളില്ല.'ചരിത്രം അവസാനിക്കുന്നു.'
മുതലാളിത്തം ലോകത്തോട് പ്രഖ്യാപിച്ചു.
സർക്കാരുകൾ എല്ലാ സാമൂഹിക ഉത്തരവാദിത്തങ്ങളും
ഉപേക്ഷിക്കുക....എല്ലാം കമ്പോളം നിർണയിക്കും.
ഭരണകൂടം കമ്പോളത്തിനായി സൗകര്യങ്ങൾ ഒരുക്കുക.അതിനായി നിയമങ്ങൾ നിർമ്മിക്കുക.
ആഗോളവൽക്കരണ നയങ്ങളുമായി മുതലാളിത്ത ഭരണകൂടങ്ങൾ അതിവേഗം മുന്നോട്ട് പോയി.
1991 ൽ കോൺഗ്രസ്സ് ഭരണകാലത്ത് ഇന്ത്യ ഈ നയങ്ങൾ ആരംഭിച്ചു.
എല്ലാം വിപണിക്ക് വിട്ടു.വിദ്യാഭ്യാസവും
ആരോഗ്യവും മറ്റ് സാമൂഹ്യ ഉത്തരവാദിത്വങ്ങളും സർക്കാർ ഉപേക്ഷിച്ചു.പൊതുമേഖലാ സ്ഥാപനങ്ങൾ കോർപ്പറേറ്റുകൾക്ക് വിറ്റു.ആഗോളവൽക്കരണ നയങ്ങൾ ഇന്ത്യയിൽ ആരംഭിച്ചിട്ടു ഇപ്പോൾ മുപ്പത് വർഷം ആയിരിക്കുന്നു.
സമരങ്ങളും ജനകീയ മുന്നേറ്റങ്ങളും അവസാനിച്ചു എന്ന് കരുതിയവർക്ക് മുന്നിൽ ഇതാ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം വർഗ്ഗസമരങ്ങൾക്ക് മരണമില്ലെന്നു പ്രഖ്യാപിച്ചിരിക്കുന്നു.കർഷക നിയമങ്ങൾ ഇന്ത്യൻ കോർപ്പറേറ്റുകൾക്ക് വേണ്ടി നിർമിച്ചതായിരുന്നു.ഒരു വർഷത്തോളം നീണ്ട മഹാ സമരത്തിലൂടെ ഇതാ ഇന്ത്യൻ കർഷകർ സമര വിജയം നേടിയിരിക്കുന്നു.
ഇല്ല...ചരിത്രം അവസാനിക്കുന്നില്ല.
മറ്റൊരു ലോകം സാദ്ധ്യമാണ്.
കർഷകരുടെ മഹാ ത്യാഗത്തിനുമുന്നിൽ,
മുഷ്ടി ചുരുട്ടി ഇന്ത്യ അഭിവാദ്യം ചെയ്യുന്നു.
ഹൃദയത്തിൽ നിന്നും അഭിവാദ്യങ്ങൾ നേരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AA RAHIM, FB POST, PM MODI, FARMERS PROTEST
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.