SignIn
Kerala Kaumudi Online
Tuesday, 16 April 2024 2.26 PM IST

കൊവിഡ് നിയന്ത്രണ വിധേയമെന്ന് ആരോഗ്യമന്ത്രി, വാക്സിൻ സ്വീകരിക്കുന്നതിനൊപ്പം ജാഗ്രതയും പാലിക്കണം

veena-george

കണ്ണൂർ: സംസ്ഥാനത്ത് കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. കണ്ണൂരിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. അതേസമയം കൊവിഡ് വാക്സിൻ എടുത്തെന്ന് കരുതി കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതിരിക്കരുതെന്നും മന്ത്രി മുന്നറിയിപ്പു നൽകി.

ഇനിയും കൊവിഡ് തരംഗം ഉണ്ടാകില്ലെന്ന് ഉറപ്പിച്ചു പറയാനാവില്ലെന്നും വാക്സിൻ സ്വീകരിക്കുന്നതിനൊപ്പം ജാഗ്രതയും പാലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ശബരിമലയിൽ കൊവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കാനാണ് സർക്കാർ തീരുമാനമെന്നും ഇതിനായി കൂടുതൽ ആരോഗ്യ പ്രവർത്തകരെ സജ്ജമാക്കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കേരളത്തിൽ കഴിഞ്ഞ ദിവസം 6111 പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം 848, എറണാകുളം 812, കോഴിക്കോട് 757, തൃശൂര്‍ 591, കോട്ടയം 570, കൊല്ലം 531, കണ്ണൂര്‍ 348, വയനാട് 289, മലപ്പുറം 287, ഇടുക്കി 274, പാലക്കാട് 269, പത്തനംതിട്ട 253 , ആലപ്പുഴ 185, കാസര്‍ഗോഡ് 97 എന്നിങ്ങനെയാണ് ജില്ലകളില്‍ കഴിഞ്ഞ ദിവസം രോഗ ബാധ സ്ഥിരീകരിച്ചത്. അൻപത്തിയൊന്ന് കൊവിഡ് മരണങ്ങളും സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 7202 പേര്‍ രോഗമുക്തി നേടി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: COVID, VEENA GEORGE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.