ടെക്‌സസ്: അമേരിക്കയിലെ മെസ്‌ക്വിറ്റിലെ ഷോപ്പിംഗ് സെന്ററിലുണ്ടായ വെടിവയ്പിൽ കടയുടമയും മലയാളിയായ സാജൻ മാത്യൂസ് (56) കൊല്ലപ്പെട്ട സംഭവത്തിൽ 15 കാരൻ അറസ്റ്റിൽ. കടയിലേക്ക് അതിക്രമിച്ചു കയറിയ അക്രമി മോഷണ ശ്രമത്തിനിടെ കൗണ്ടറിൽ ഉണ്ടായിരുന്ന സാജന് നേരെ നിറയൊഴിക്കുകയായിരുന്നു. സംഭവ സ്ഥലത്തെത്തിയ പൊലീസ് ഇദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.