തൊടിയൂർ: മഴയ്ക്ക് ശമനമുണ്ടായെങ്കിലും പള്ളിക്കലാറിലെ ജലനിരപ്പ് കാര്യമായി താഴ്ന്നിട്ടില്ലാത്ത സാഹചര്യത്തിൽ തൊടിയൂർ, കല്ലേലിഭാഗം വില്ലേജുകളിലെ ദുരിതാശ്വാസ ക്യാമ്പുകൾ തുടരും. കല്ലേലിഭാഗം വില്ലേജിലെ 9 കുടുംബങ്ങൾ കരുനാഗപ്പള്ളി ലോഡ്സ് പബ്ളിക് സ്ക്കൂളിലെ ക്യാമ്പിൽ നിന്ന് വീടുകളിലേക്ക് മടങ്ങി. എന്നാൽ തൊടിയൂർ വില്ലേജിലെ വേങ്ങറ ഗവ. എൽ.പി.എസിലെ ക്യാമ്പിൽ 282 പേരും തൊടിയൂർ ഗവ. എച്ച്.എസിലും കല്ലേലിഭാഗം എസ്.എൻ.ടി.ടി.ഐയിലുമായി കല്ലേലിഭാഗം വില്ലേജിലെ 614 പേരും താമസിക്കുന്നുണ്ട്. തൊടിയൂർ ഗവ. എച്ച്.എസിൽ തിങ്കളാഴ്ച ക്ലാസ് ആരംഭിക്കേണ്ടതിനാൽ ഇവിടത്തെ ക്യാമ്പ് തൊട്ടടുത്ത തൊടിയൂർ ഗവ: എൽ.പി.എസിലേക്ക് മാറ്റും. വീടുകൾക്കും മറ്റുമുണ്ടായ നാശ നഷ്ടങ്ങൾ ഇന്നു മുതൽ റവന്യൂ അധികൃതർ തിട്ടപ്പെടുത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |