ഫോർട്ട്കൊച്ചി: വിനോദ സഞ്ചാരത്തിനെത്തിയ തൃശൂർ സ്വദേശിയെ കഴുത്തിൽ കത്തി വച്ച് ഭീഷണിപ്പെടുത്തി മൊബൈൽ ഫോൺ കവർന്ന കേസിൽ രണ്ട് യുവാക്കൾ മട്ടാഞ്ചേരി പൊലീസിന്റെ പിടിയിലായി. തൃശൂർ മേലസ്തർ അയിക്കര പറമ്പിൽ വീട്ടിൽ അഭിജിത്ത് അയാനിൽ നിന്ന് മൊബൈൽ കവർന്ന കേസിൽ മട്ടാഞ്ചേരി പുതിയ റോഡ് സ്വദേശി ഇക്രു എന്ന് വിളിക്കുന്ന ഷാജഹാൻ(27), അസ്റാജ് ബിൽഡിംഗിൽ ഷിനാസ് (21) എന്നിവരെയാണ് മട്ടാഞ്ചേരി പൊലിസ് ഇൻസ്പെക്ടർ പി.കെ സാബു, എസ്.ഐ ശ്രീ ഗോവിന്ദ് എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 13 നാണ് സംഭവം. ഫോർട്ട്കൊച്ചി കുന്നുംപുറത്ത് ബൈക്കിൽ വരികയായിരുന്ന അഭിജിത്തിനെ ഷാജഹാൻ കൈ കാണിച്ച് ലിഫ്റ്റ് ചോദിച്ച് കയറിയ ശേഷം പുതിയറോഡിൽ എത്തിയപ്പോൾ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി കയ്യിലുണ്ടായിരുന്ന വിലകൂടിയ മൊബൈൽ ഫോൺ തട്ടിയെടുക്കുകയായിരുന്നു. ഷിനാസാണ് മൊബൈൽ ഫോൺ വിൽപ്പന നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |