നെയ്യാറ്രിൻകര: ആറാലുംമൂട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധി ജന്മദിനം ആഘോഷിച്ചു. നെയ്യാറ്റിൻകര ജനറൽ ആശുപത്രി ജംഗ്ഷനിൽ നടന്ന ചടങ്ങിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി മര്യാപുരം ശ്രീകുമാർ ഇന്ദിരാഗാന്ധിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.സി. സെൽവരാജ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി അഡ്വ.അശോക് കുമാർ,കൗൺസിലർ എൽ.എസ് ഷീല,ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.മുഹിനുദ്ദീൻ,ഡി.സി.സി.അംഗം അഹമ്മദ് ഖാൻ,ബ്ലോക്ക് ഭാരവാഹികളായ ഹക്കീം,അമരവിള സുദേവ കുമാർ,ഗോപാലകൃഷ്ണൻ നായർ, സന്തോഷ് കുമാർ,അജിത് കുമാർ, ഐ,എൻ.ടി.യു.സി ജില്ലാ സെക്രട്ടറി വഴി മുക്ക് സെയ്താലി,ജഹാംഗീർ,കണ്ണംകഴി വിൻസെന്റ് ,പ്രവീൺ, ലത്തീഫ്,ശ്രീകുമാർ,കാവുവിള ജയൻ, അനൂപ് രാജ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |