വാഷിംഗ്ടൺ: കൊതിയൂറും സുഗന്ധമുള്ള ഡബിൾ സ്ട്രോംഗ് മസാല ചായ പ്രശസ്ത അമേരിക്കൻ ഗായികയും നടിയുമായ സെലീന ഗോമസ് ഊതിയൂതി കുടിച്ചപ്പോഴും കൊഞ്ച് കറിയും ബസ്മതി റൈസും ഇന്ത്യൻ രീതിയിൽ കൈ ഉപയോഗിച്ച് ആസ്വദിച്ച് കഴിച്ചപ്പോഴും ഓരോ ഇന്ത്യക്കാരനും അഭിമാനം കൊണ്ടിരിക്കാം...സെലീന + ഷെഫ് എന്ന പരിപാടിയിലാണ് ഇന്ത്യൻ ഷെഫ് പത്മ ലക്ഷ്മിക്കൊപ്പം സെലീന മസാല ചായയും കൊഞ്ച് റൈസും തയ്യാറാക്കിയതും അവ രുചിയോടെ കഴിച്ചതും
അതേസമയം, പത്മ തയാറാക്കിയ ചായയെക്കാൾ കടുപ്പം സെലീനയുടേതിനാണെന്നാണ് കാഴ്ചക്കാരുടെ അഭിപ്രായം.
ഇന്ത്യൻ വിഭവങ്ങൾ ഏറെ ഇഷ്ടമായെന്ന് സെലീന പരിപാടിയ്ക്ക് ശേഷം വ്യക്തമാക്കി.
കൺഫ്യൂഷൻ തീർക്കണമേ
മസാല ചായ തയ്യാറാക്കുന്ന വിധം പത്മ സെലീനയെ വിശദമായി കാണിച്ചുകൊടുക്കുന്നുണ്ട്. എന്നാൽ, ഇന്ത്യൻ രീതിയിലുള്ള ചായ തയ്യാറാക്കൽ സെലീനയെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. അരിപ്പയിലൂടെ ചായ അരിച്ചെടുക്കുന്നതും ഏലയ്ക്കയുടെ പേരും (കാർഡമം) സെലീനയെ കുഴപ്പിക്കുന്നുണ്ട്.
മസാല ചായ
ചായപ്പ്രേമികളുടെ ഇഷ്ട പാനീയമാണ് മസാല ചായ. ചെറുതായി അരിഞ്ഞ ഇഞ്ചി ചേർത്ത വെള്ളം തിളച്ചു കഴിയുമ്പോൾ 3 സ്പൂൺ തേയില, 4 ഗ്രാമ്പൂ, അരടീസ്പൂൺ ഏലയ്ക്കാപ്പൊടി, 3 ടീസ്പൂൺ ബ്രൗൺ ഷുഗർ, ഒരു ടേബിൾ സ്പൂൺ തേൻ എന്നിവ ചേർത്ത് തിളപ്പിക്കുക. ഇതിലേക്ക് ഒരു കപ്പ് പാൽ ചേർക്കാം. തിളച്ചു വരുമ്പോൾ തീ ഓഫ് ചെയ്യാം. ഇത് അരിച്ചെടുത്താൽ മസാല ചായ റെഡി!
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |