SignIn
Kerala Kaumudi Online
Thursday, 25 April 2024 6.38 AM IST

കൃഷിനാശം: നടപടികൾ വേഗത്തിലാക്കണമെന്ന് മന്ത്രി പി. പ്രസാദ്

kuttanad

ആലപ്പുഴ: കാലാവസ്ഥാ വ്യതിയാനം കാർഷിക മേഖലയിൽ തുടർച്ചയായി പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തിൽ കൃഷിനാശവുമായി ബന്ധപ്പെട്ട നഷ്ടപരിഹാരത്തിനുള്ള അപേക്ഷകളിൽ നടപടി വേഗത്തിലാക്കണമെന്ന് കൃഷി മന്ത്രി പി. പ്രസാദ് നിർദേശിച്ചു. കൃഷിവകുപ്പിന്റെ ജില്ലാതല അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അപേക്ഷ സമർപ്പിച്ച് 30 ദിവസത്തിനകം ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിക്കുകയും തുടർ നടപടി സ്വീകരിക്കുകയും വേണം. കർഷക ക്ഷേമത്തിന് സർക്കാർ ആവിഷ്‌കരിച്ചിട്ടുള്ള എല്ലാ പദ്ധതികളും ഫലപ്രദമായി നടപ്പാക്കുന്നുവെന്നും അവയുടെ പ്രയോജനം കർഷകർക്ക് ലഭിക്കുന്നുവെന്നും ഉറപ്പാക്കാൻ ഉദ്യോഗസ്ഥർ ജാഗ്രത പുലർത്തണം. പദ്ധതികൾ പരിശോധിച്ച് അവശ്യമെങ്കിൽ കാലാനുസൃതമായ മാറ്റത്തിന് ശിപാർശ നൽകുകയും വേണമെന്ന് മന്ത്രി പറഞ്ഞു. കൃഷി വകുപ്പ് ഡയറക്ടർ ടി.വി. സുഭാഷ്, പ്രിൻസിപ്പൽ കൃഷി ഓഫീസർ ആർ. ശ്രീരേഖ, അസി. ഡയറക്ടർമാർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA, GENE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.