SignIn
Kerala Kaumudi Online
Saturday, 20 April 2024 6.50 AM IST

ആനവണ്ടിയിൽ അരിപ്പയിലേക്ക് 1000 രൂപയ്ക്ക് ട്രെക്കിംഗ് യാത്ര

bus

ആലപ്പുഴ: ട്രെക്കിംഗിന് പോകാൻ താത്പര്യമുണ്ടോ?, എങ്കിലിനി കുറഞ്ഞ ചെലവിൽ ആലപ്പുഴയിൽ നിന്ന് അരിപ്പയിലേയ്ക്ക് ആനവണ്ടിയിൽ യാത്ര പോകാം. ഭക്ഷണവും എൻട്രി ഫീസുകളും ഉൾപ്പെടെ ഏകദേശം 1000 രൂപ മാത്രമാണ് ചെലവ്.

ആലപ്പുഴയിൽ നിന്ന് അരിപ്പ, കുടുക്കത്തുപ്പാറ എന്നിവിടങ്ങളിലേയ്ക്കാണ് യാത്ര. ആയാസകരമായ യാത്രയായതിനാൽ 18 നും 50 നും ഇടയിൽ പ്രായമുള്ള ആരോഗ്യമുള്ളവരെ മാത്രമേ പരിഗണിക്കൂ. കാലാവസ്ഥ അനുകൂലമല്ലെങ്കിൽ യാത്ര റദ്ദാക്കും. 50 പേർ തികഞ്ഞാൽ 21 ന് ആദ്യ ട്രിപ്പ് പുറപ്പെടാനാണ് അധികൃതരുടെ തീരുമാനം. അല്ലെങ്കിൽ 28ലേക്ക് മാറ്റും.

ആരെയും ആകർഷിക്കും

തിരുവനന്തപുരം, കൊല്ലം ജില്ലകളുടെ അതിർത്തിയിൽ പശ്ചിമഘട്ടത്തിന്റെ ഭാഗമായ അരിപ്പ വനപ്രദേശം അപൂർവങ്ങളായ പക്ഷി വർഗങ്ങളുടെ സങ്കേതമാണ്. വലിയ കുന്നിറക്കങ്ങളില്ലാത്ത നിരപ്പായിട്ടുള്ള വനമേഖലയായതിനാൽ പക്ഷി നിരീക്ഷകരുടെ പറുദീസകൂടിയാണിവിടം. മാക്കാച്ചി കാടയെന്ന അപൂർവ പക്ഷിവർഗമായ ശ്രീലങ്കൻ പ്രോഗ് മൗത്തിനെ ആദ്യമായി തിരിച്ചറിഞ്ഞത് അരിപ്പയിലാണെന്ന് പക്ഷി നിരീക്ഷകർ പറയുന്നു.

ആന, കാട്ടുപോത്ത്, മ്ലാവ്, പന്നി, കേഴമാൻ, പുലി, മലയണ്ണാൻ, ചെന്നായ, കാട്ടുപൂച്ച, കൂരമാൻ, മുയൽ തുടങ്ങി നിരവധി വന്യമൃഗങ്ങളും വൈവിദ്ധ്യമാർന്ന സസ്യജാലങ്ങളും ഈ വനമേഖലയിലുണ്ട്.


സഞ്ചാരികളെ കാത്ത് കുടുക്കത്തുപാറ

1. കൊല്ലം ജില്ലയിലെ അടയമൺ പഞ്ചായത്തിലെ ആനക്കുളം വനമേഖലയിലാണ് കുടുക്കത്തുപാറ

2. സമുദ്രനിരപ്പിൽ നിന്ന് 840 മീറ്റർ ഉയരത്തിൽ

3. മൂന്ന് പാറകൾ ചേർന്ന് വലിയ കുന്നുപോലെയാണ് കാണപ്പെടുന്നത്

4. ആനക്കുളത്തുനിന്ന് ഒരു കിലോമീറ്റർ കാട്ടിലൂടെ സഞ്ചരിച്ചാൽ പാറയിലെത്താം

5. പാറയുടെ മുകളിലേക്ക് കയറാൻ കൽപ്പടവുകളും സുരക്ഷാ വേലികളും

6. പാറയുടെ സമീപത്ത് ഗന്ധർവൻപാല, ആരോഗ്യപ്പച്ച തുടങ്ങിയ ഔഷധസസ്യങ്ങൾ

അരിപ്പ ട്രെക്കിംഗ് പാക്കേജ് ഈ-ബ്രോഷർ ഡൗൺലോഡ് ചെയ്യാൻ
https://drive.google.com/file/d/1_c4TBcFPskX5mavq5b1bOyj43s3K9lBz/view?usp=sharing

ഫോൺ: 0477 2252501
മൊബൈൽ: 9895505815, 9447909613, 9400203766, 9656277211, 8547556142

""

സഞ്ചാരികൾക്ക് വിസ്മയക്കാഴ്ചയാണ് കുടുക്കത്തുപാറ. പ്രകൃതിയുടെ മനോഹരദൃശ്യങ്ങളും ഔഷധസസ്യങ്ങളും പാറക്കെട്ടുകളും മഞ്ഞുപെയ്യുന്ന മനോഹാരിതയും ഏതൊരു സഞ്ചാരിയുടെയും മനംനിറയ്ക്കും.

കെ.എസ്.ആർ.ടി.സി അധികൃതർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA, GENE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.