കായംകുളം: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ സ്റ്റേറ്റ് ഫോട്ടോഗ്രഫി വിഡീയോഗ്രഫി നേച്ചർ ക്ലബ് സംഘടിപ്പിക്കുന്ന രംഗോലി ഫോട്ടോ പ്രദർശനം 'രംഗോലി 2021' 24 മുതൽ 28 വരെ കായംകുളം കൃഷ്ണപുരം ശങ്കർ മെമ്മോറിയാൽ ആർട്ട് ഗാലറിയിൽ നടക്കും. 24ന് രാവിലെ 9ന് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. ക്ലബ് കോ ഓർഡിനേറ്റർ ഹേമേന്ദ്രനാഥ് അദ്ധ്യക്ഷനാകും. സംസ്ഥാന ജനറൽ സെക്രട്ടറി മോനിച്ചൻ മുഖ്യ പ്രഭാഷണം നടത്തും. ബി. രവീന്ദ്രൻ, ജനീഷ് പാമ്പൂർ, മുദ്ര ഗോപി, ബി.ആർ. സുദർശൻ, സജീവ് വസദിനി, ശ്രീജിത്ത് നീലായി എന്നിവർ സംസാരിക്കും. പ്രദർശനം പൊതുജനങ്ങൾക്ക് സൗജന്യമായി കാണാൻ അവസരം ഒരുക്കിയിട്ടുണ്ട്.