കാഞ്ഞങ്ങാട് :ജില്ല ആശുപത്രി സൂപ്പർ സ്‌പെഷ്യാലിറ്റി സൗകര്യമുള്ള റഫറൽ കേന്ദ്രമാക്കണമെന്ന് കേരളാ ഗവ നഴ്സ് അസോസിയേഷൻ ജില്ലാസമ്മേളനം ആവശ്യപ്പെട്ടു.സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ. അമ്പിളി അദ്ധ്യക്ഷത വഹിച്ചു. എഫ്.എസ്.ഇ.ടി.ഒ ജില്ലാസെക്രട്ടറി കെ ഹരിദാസ്, കെ.ജി.എൻ.എ സംസ്ഥാന നേതാക്കളായ എം .ജയശ്രീ, കെ. വി. ബിന്ദുമോൾ, വിഷ്ണുവിജയൻ, എന്നിവർ സംസാരിച്ചു . സെക്രട്ടറി പി. വി. അനീഷ് സ്വാഗതവും പി .വി. പവിത്രൻ നന്ദിയും പറഞ്ഞു. പ്രതിനിധി സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് എം ജയജശ്രീ ഉദ്ഘാടനം ചെയ്തു ജെയ്നി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാസെക്രട്ടറി പി .വി. അനീഷ് പ്രവർത്തനറിപ്പോർട്ടും ട്രഷറർ പി .വി. പവിത്രൻ വരവുചിലവുകണക്കും അവതരിപ്പിച്ചു. കെ ജലജ സ്വാഗതവും കെ ജോന നന്ദിയും പറഞ്ഞു. ഭാരവാഹികൾ പി പി അമ്പിളി(പ്രസിഡന്റ്) പി .വി. പവിത്രൻ (സെക്രട്ടറി) പി .വി. അനീഷ്(ട്രഷറർ)