തിരുവനന്തപുരം : സംസ്ഥാനത്ത് സമ്പൂർണ കൊവിഡ് വാക്സിവെടുത്തവർ 60 ശതമാനം പിന്നിട്ടു. 1,61,48,434 പേരാണ് (60.46) രണ്ടു ഡോസും സ്വീകരിച്ചത്. വാക്സിനേടുക്കേണ്ട 95.74 ശതമാനം പേർക്ക് (2,55,70,531) ആദ്യ ഡോസും നൽകിയിട്ടുണ്ടെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു.
പത്തനംതിട്ട, എറണാകുളം, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ 100 ശതമാനം പേരും ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചു. ഇടുക്കിയിൽ 99 ശതമാനം പേരും തിരുവനന്തപുരത്ത് 97 ശതമാനം പേരും ആദ്യ ഡോസ് വാക്സിൻ എടുത്തു. 76 ശതമാനം പേർക്ക് വാക്സിൻ നൽകിയ വയനാടാണ് സമ്പൂർണ വാക്സിനേഷനിൽ മുന്നിലുള്ളത്. 73 ശതമാനവുമായി പത്തനംതിട്ടയാണ് തൊട്ട് പിന്നിൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |