കൊച്ചി: സാഹിത്യകാരനും പാർലമെന്റംഗവുമായിരുന്ന ടി.കെ.സി. വടുതലയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കോളജ് വിദ്യാർത്ഥികൾക്കായി ചെറുകഥ രചന മത്സരം സംഘടിപ്പിക്കുന്നു. ആദ്യ മൂന്നു സ്ഥാനക്കാർക്ക് യഥാക്രമം 5001, 3001, 2001 രൂപ വീതം അവാർഡും ജന്മശതാബ്ദി പുരസ്കാരവും നൽകും. ഡിസംബർ 23ന് കൊച്ചിയിൽ സംഘടിപ്പിക്കുന്ന ജന്മശതാബ്ദി സമ്മേളനത്തിൽ അവാർഡുകൾ വിതരണം ചെയ്യും. വിദ്യാർത്ഥിയാണെന്ന് തെളിയിക്കുന്ന സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം ഉള്ളടക്കം ചെയ്യണം. രചനകൾ അഞ്ചു ഫുൾസ്കാപ്പ് പേപ്പറിൽ കവിയരുത്. രചനകൾ ഡിസംബർ ആറിനകം കൺവീനർ, ജന്മശതാബ്ദി ആഘോഷ സമതി, നവപ്രഭ, ടി.കെ.സി. റോഡ്, വടുതല, കൊച്ചി 682023 എന്ന വിലാസത്തിൽ ലഭിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |