SignIn
Kerala Kaumudi Online
Thursday, 25 April 2024 3.59 AM IST

നഗരത്തെ കണക്കിലാക്കാൻ 'ഗ്രാമകം' കുടുംബശ്രീ പദ്ധതി നഗരത്തിലേക്കും

kudumbasree

കൊച്ചി: കുടുംബശ്രീയുടെ ഗ്രാമകം നഗരപ്രദേശങ്ങളിലേക്കും. വി​കസന, ക്ഷേമപ്രവർത്തനങ്ങൾക്കുള്ള വി​വരശേഖരണത്തി​ന്റെ

കുടുംബശ്രീ പദ്ധതിയാണ് 'ഗ്രാമകം'. കഴിഞ്ഞവർഷം മുതലാണ് കുടുംബശ്രീ വിവരശേഖരണത്തിൽ പങ്കാളിയായത്. പ്രവർത്തനമികവുകൊണ്ട് ഇത്തവണ നഗരങ്ങളിലെ വിവരശേഖരണവും കുടുംബശ്രീക്ക് ലഭി​ച്ചു. ഓരോ പ്രദേശത്തെയും ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ വിശദമായി അറിഞ്ഞ്, ക്രോഡീകരിച്ച്, അതത് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ വികസന പദ്ധതിക്കൊപ്പം ചേർക്കുകയാണ് ചെയ്യുന്നത്. പദ്ധതിക്കാവശ്യമായ മാസ്റ്റർ പരിശീലകരെ കണ്ടെത്തി പരിശീലനം നൽകി. ജില്ലാ പരിശീലകരുടെ പരിശീലനം പുരോഗമിക്കുകയാണ്. ഡിസംബർ പത്തോടെ ദാരിദ്ര്യ ലഘൂകരണ പദ്ധതികൾ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് സമർപ്പിക്കുകയാണ് ലക്ഷ്യം.

മൊബൈൽ ആപ്ലിക്കേഷന്റെ സഹായവും ഈ വർഷമുണ്ടാകും. വ്യക്തികൾക്കുള്ള അവകാശാധിഷ്ഠിത പദ്ധതികൾ (ക്ഷേമ പെൻഷനുകൾ, ഇൻഷ്വറൻസ് പരിരക്ഷ, തൊഴിലുറപ്പ് കാർഡ്), ഉപജീവന പദ്ധതികൾ (കാർഷികം, മൃഗസംരക്ഷണം, ചെറുകിട സംരംഭം, വിപണനം), സാമൂഹിക വികസന പദ്ധതികൾ (പൊതുസാമൂഹിക പ്രശ്‌നങ്ങളായ മദ്യപാനം, പരിസ്ഥിതി പ്രശ്‌നങ്ങൾ, പരിസര മലിനീകരണം തുടങ്ങിയവയ്ക്ക് പരിഹാരം കാണുന്നതിന്), പൊതു ആസ്തികളുടെയും പ്രകൃതി വിഭവങ്ങളുടെയും സംരക്ഷണവും വികസനവും (റോഡ്, കുടിവെള്ളം, ആരോഗ്യം) എന്നിവയാണ് ദാരിദ്ര്യ ലഘൂകരണ പദ്ധതികളിൽ ഉൾപ്പെടുന്നത്.
വാർഡ് അടിസ്ഥാനത്തിൽ എ.ഡി.എസ് വഴിയും തദ്ദേശ സ്വയംഭരണസ്ഥാപന അടിസ്ഥാനത്തിൽ സി.ഡി.എസ് വഴിയും ഈ ആവശ്യങ്ങളുടെ ക്രോഡീകരണം നടത്തും. വിവിധ മേഖലകൾ തിരിച്ച് ദാരിദ്ര്യ ലഘൂകരണ പദ്ധതി തയാറാക്കും. കഴിഞ്ഞതവണത്തെ ദാരിദ്ര്യ ലഘൂകരണ പദ്ധതികൾ അടിസ്ഥാനമാക്കി തൊഴിലുറപ്പ് ജോബ് കാർഡ് മേള, ജീവൻ സുരക്ഷാ ഇൻഷ്വറൻസ്, ഹരിതസഭാ, ഉപജീവന വികസനം, നൈപുണ്യം എന്നീ കാമ്പെയ്‌നുകളും നൂറു ശതമാനം കൊവിഡ് വാക്‌സിനേഷൻ ഉറപ്പാക്കുന്നതിനും അസംഘടിത തൊഴിലാളികളെ ഇശ്രം പോർട്ടലിൽ ഉൾപ്പെടുത്തുന്നതിനുമുള്ള കാമ്പെയ്‌നുകളും 'ഗ്രാമകം 2021' ന്റെ ഭാഗമായുണ്ടാകും.

സേവനപദ്ധതി​കളുടെ

അടി​സ്ഥാന കണക്കെടുപ്പ്

തദ്ദേശ സ്ഥാപനങ്ങൾക്കാവശ്യമായ ദാരിദ്ര്യ ലഘൂകരണ പദ്ധതികൾ (വി.പി.ആർ.പി വില്ലേജ് പോവർട്ടി റിഡക്ഷൻ പ്ലാൻ/ യു.പി.ആർ.പി അർബൻ പോവർട്ടി റിഡക്ഷൻ പ്ലാൻ) തയാറാക്കുന്ന പ്രവർത്തനങ്ങൾ അയൽക്കൂട്ടം, എ.ഡി.എസ്, സി.ഡി.എസ് വഴി നടത്തുന്നതാണ് പദ്ധതി. 2022-23 സാമ്പത്തികവർഷത്തിലേക്കുള്ള സർവേയാണ് ഇപ്പോൾ നടക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, GRAMAKAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.