കൊടുമൺ : ഏഴംകുളം - കൈപ്പട്ടൂർ റോഡിൽ കൊടുമൺ പെട്രോൾ പമ്പിന് സമീപത്തെ വാഴവിള പാലത്തിൽ ഇന്നലെ രാവിലെ വലിയകുഴി രൂപപ്പെട്ടത് ഗതാഗത നിയന്ത്രണത്തിന് കാരണമായി. സ്വകാര്യബസുകൾ ഉൾപ്പെടെ വാഹനങ്ങൾ വഴിതിരിച്ച് വിട്ടു. പൊതുമരാമത്ത് വിഭാഗം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. പാലത്തിന് ബലക്ഷയം ഇല്ലെന്ന് കണ്ടെത്തി. ഉച്ചയോടെ കുഴി അടച്ചശേഷം വാഹനങ്ങൾ കടത്തി വിട്ടു.
വാട്ടർ അതോറിറ്റി പൈപ്പ് സ്ഥാപിക്കാൻ ഇവിടെ മുമ്പ് കുഴിച്ചതാണെന്നും ആ ഭാഗമാണ് തകർന്നതെന്നും നാട്ടുകാർപറഞ്ഞു. തോടിന്റെ വശങ്ങളും സംരക്ഷണം ഇല്ലാതെ വലിയ രീതിയിൽ ഇടിഞ്ഞിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |