കൊച്ചി: സിനിമാ, ദൃശ്യ, ശ്രാവ്യ മാദ്ധ്യമരംഗത്തെ തൊഴിലാളികൾക്കായി സംഘടിപ്പിച്ച ഇ ശ്രം രജിസ്ട്രേഷൻ ക്യാമ്പ് സുരേഷ് ഗോപി എം.പി ഉദ്ഘാടനം ചെയ്തു. കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഹാളിൽ നടന്ന രജിസ്ട്രേഷൻ ക്യാമ്പിന് പോസ്റ്റൽ വകുപ്പ്, കോമൺ സർവീസ് സെന്റർ എന്നിവർ സാങ്കേതിക പിന്തുണ നൽകി. കേന്ദ്ര തൊഴിൽ വകുപ്പ് കമ്മിഷണർ ഡോ. യൂജിൻ ഗോമസ് അദ്ധ്യക്ഷനായി. കോമൺ സർവീസ് സെന്റർ സംസ്ഥാന മേധാവി ഡോ. ബി. രാജീവൻ, കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എം. രഞ്ജിത്ത്, ഫിലിം ചേംബർ പ്രസിഡന്റ് ജി. സുരേഷ് കുമാർ, ശ്രീകുമാർ അരൂക്കുറ്റി, കല്ലിയൂർ ശശി, സോഹൻ സീനുലാൽ, ഒ.എസ് ഗിരീഷ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |