പഴയങ്ങാടി:മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ജന്മദിനം മാടായി മണ്ഡലം മഹിളാ കോൺഗ്രസ് കമ്മിറ്റി ആഘോഷിച്ചു. കുതിരുമ്മൽ കോളനിയിൽ മാടായി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി. പി. കരുണാകരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മണ്ഡലം മഹിളാ കോൺഗ്രസ് പ്രസിഡന്റ് മടപ്പള്ളി മംഗള അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. വി. ധനലക്ഷ്മി, ബ്ലോക്ക്കോൺഗ്രസ് വൈസ് പ്രസിഡന്റ്മാരായ മോഹനൻ കക്കോപ്രവൻ, സുധീർ വെങ്ങര,മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് മാരായ എം. പവിത്രൻ, ജോയ് ചൂട്ടാട്, , പഞ്ചായത്ത് അംഗം പുഷ്പകുമാരി, എം, സരസ്വതി വി. വി, മിസ്രിയ, എം. സോന, പി. അനിത എന്നിവർ പ്രസംഗിച്ചു. പുഷ്പാർച്ചന, പായസ വിതരണം എന്നിവ ഉണ്ടായി. ചടങ്ങിൽ എരമംഗലം സരസ്വതിയെ പൊന്നാട അണിയിച്ചു ആദരിച്ചു. പടം:മാടായി മണ്ഡലം മഹിളാ കോൺഗ്രസ് കമ്മിറ്റി കുതിരുമ്മൽ കോളനിയിൽ നടത്തിയ ഇന്ദിരാ ഗാന്ധി ജന്മ ദിനാഘോഷം മാടായി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി. പി. കരുണാകരൻ ഉദ്ഘാടനം ചെയ്യുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |