ശബരിമല : അയ്യപ്പനെ കണ്ടുതൊഴാൻ എത്തുന്ന തീർത്ഥാടകർക്ക് ഇനി ഗംഗോത്രിയിലെയും ഗംഗയിലേയും പുണ്യജലം ലഭിക്കും. ശബരിമലയിലെ പോസ്റ്റ് ഒാഫീസിൽ ഇതിനായി ക്രമീകരണം ഒരുക്കിയിട്ടുണ്ട്. കുപ്പിയിൽ നിറച്ച ശുദ്ധമായ ഗംഗാജലത്തിന് കുറഞ്ഞ നിരക്ക് ഇൗടാക്കിയാണ് വിതരണം ചെയ്യുന്നത്. ഹൈന്ദവാചാര ചടങ്ങുകളിൽ ഗംഗാ ജലത്തിന് ഏറെ പ്രാധാന്യമുണ്ട്. ദീർഘകാലം സൂക്ഷിച്ചാലും യാതൊരു നിറവ്യത്യാസവും ഉണ്ടാകില്ലെന്നത് ശുദ്ധമായ ഗംഗാജലത്തിന്റെ പ്രത്യേകതയാണ്. ഇത് മുന്നിൽ കണ്ടാണ് ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പോസ്റ്റ് ഒാഫീസ് വഴി ഗംഗാജല വിപണനം ആരംഭിച്ചത്
വിലവിവരം
ഗംഗാജലം
( 200 എം.എൽ) : 14 രൂപ
( 500 എം.എൽ) : 22 രൂപ
ഗംഗോത്രിയിലെ ജലം
( 200 എം.എൽ) : 25 രൂപ
( 250 എം.എൽ) : 30 രൂപ
മൊബൈൽ റീ -ചാർജിംഗിനും ആവശ്യക്കാർ ഏറെയുണ്ട്. എല്ലാ മൊബൈൽ കമ്പനികളുടെ റീ ചാർജ്ജും ഓൺലൈനായി ഒരുക്കിയിട്ടുണ്ട്. ഒരു ദിവസം കുറഞ്ഞത് 5000 രൂപയുടെ മൊബൈൽ റീചാർജ്ജിംഗ് നടക്കാറുണ്ട്.
സ്വാമിയെതേടി കത്തുകളും
അയ്യപ്പസ്വാമിയുടെ പേരിൽ അനേകം കത്തുകളും മണിയോഡറുകളും വിവാഹ ക്ഷണക്കത്തുകളും ഗൃഹപ്രവേശ ക്ഷണക്കത്തുകളും നന്ദി പത്രങ്ങളും ദിനംപ്രതി ലഭിക്കുന്നുണ്ട്. കൂടാതെ തമിഴ്നാട്, ആന്ധ്രാപ്രദേശ്, കർണാടക എന്നിവിടങ്ങളിൽനി ന്ന് ദിനംപ്രതി 10 രൂപ മുതൽ 5000 രൂപ വരെയുള്ള മണിയോർഡറുകളും പോസ്റ്റോഫീസിലെത്തുന്നു. ഇവ ശബരിമല എക്സിക്യൂട്ടീവ് ഒാഫീസറാണ് കൈപ്പറ്റുന്നത്. സീസണിൽ മാത്രം തുറക്കുന്ന ശബരിമല പോസ്റ്റ് ഓഫീസിലെ സീലിനും പ്രത്യേകതയുണ്ട്. പതിനെട്ടാംപടിയിൽ അയ്യപ്പൻ ഇരിക്കുന്ന രൂപമാണ് സീലിൽ ആലേഖനം ചെയ്തിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |