SignIn
Kerala Kaumudi Online
Saturday, 21 May 2022 12.49 PM IST

ആശാ വർക്കർ നിയമനത്തെ ചൊല്ലി കോർപ്പറേഷൻ കൗൺസിലിൽ പൊരിഞ്ഞ അങ്കം

cor

 അജണ്ട പാസ്സാക്കിയത് വോട്ടിനിട്ട്

കോഴിക്കോട്: നഗരസഭയിൽ വിവിധ വാർഡുകളിലേക്ക് ആശ വ‌ർക്കർമാരെ നിയമിച്ചതിനെ ചൊല്ലി കൗൺസിൽ യോഗത്തിൽ ബഹളത്തിന്റെ അകമ്പടിയോടെ പൊരിഞ്ഞ തർക്കം. തീർത്തും സ്വജനപക്ഷപാത നിയമനമെന്ന് ആരോപിച്ച് യു.ഡി.എഫ്, ബി.ജെ.പി പ്രതിനിധികൾ ഒരുമിച്ച് എതിർത്തതോടെ വോട്ടിനിട്ടാണ് അജണ്ട പാസ്സാക്കിയത്.

ജനസംഖ്യാനുപാതികമായി 103 ആശാ വർക്കർമാരെ കൂടിയെടുക്കുന്നതിന്റെ ആദ്യഘട്ടമെന്ന നിലയിൽ 50 പേരെയാണ് നിയമിച്ചത്. 196 ഉദ്യോഗാർത്ഥികൾ അഭിമുഖത്തിൽ പങ്കെടുത്തിരുന്നു. അഭിമുഖം നടന്ന അന്ന് തന്നെ നിയമന തട്ടിപ്പിനെതിരെ മേയർക്ക് പരാതി നൽകിയതാണെന്ന് ബി.ജെ.പി കൗൺസിൽ പാർട്ടി ലീഡർ ടി. രനീഷ് പറഞ്ഞു. കൗൺസിലർമാരെ പോലും അറിയിക്കാതെയാണ് അഭിമുഖം നടത്തിയതെന്നും ഇത് തുടർപ്രവർത്തനങ്ങൾക്ക് തിരിച്ചടിയാകുമെന്നും പ്രതിപക്ഷ നേതാവ് കെ.സി. ശോഭിത ചൂണ്ടിക്കാട്ടി. പ്രതിപക്ഷ അംഗങ്ങൾ ഒന്നടങ്കം പ്രതിഷേധവുമായി രംഗത്തെത്തിയതോടെ യോഗം ബഹളത്തിലേക്ക് നീങ്ങി.

ആരോപണങ്ങൾ ആരോഗ്യ സ്ഥിരംസമിതി അദ്ധ്യക്ഷ എസ്. ജയശ്രീ തള്ളി. താൻ നേരിട്ടാണ് അഭിമുഖം നടത്തിയതെന്നും മികവ് പുലർത്തിയ ഉദ്യോഗാർത്ഥികളെയാണ് നിയമിച്ചതെന്നും അവർ പറഞ്ഞു. 12 വാർഡുകളിൽ ഒരു ആശാ വർക്കർ പോലും ഇല്ലാത്ത സാഹചര്യമാണ്. 11 വാർഡുകളിൽ ഒരാൾ മാത്രമേയുള്ളൂ. എന്നാൽ സി.പി.എം കൗൺസിലർമാർ പാർട്ടിക്കാരെ മാത്രം നിയമിക്കുകയാണെന്ന് പ്രതിപക്ഷം കൂട്ടത്തോടെ ആരോപണം ആവർത്തിക്കുകയായിരുന്നു. ഒടുവിൽ മേയർ ഡോ.ബീന ഫിലിപ്പ് അജണ്ട വോട്ടിനിട്ടതോടെയാണ് അംഗീകാരമായത്.

സ്‌കൂളുകളിൽ ക്ലാസ് മുറികളുടെ ആധുനികവത്കരണത്തിനായി ഫർണിച്ചറുകൾ വാങ്ങാനുള്ള അജണ്ട മാറ്റിവെച്ചു. അജണ്ടയിൽ വ്യക്തതയില്ലെന്നു പറഞ്ഞ് യു.ഡി.എഫിലെ ഉഷദേവി രംഗത്തെത്തുകയായിരുന്നു. വ്യക്തതയോടെയുള്ള മറുപടിയ്ക്ക് വിദ്യാഭ്യാസ സ്ഥിരംസമിതി അദ്ധ്യക്ഷ സി. രേഖയ്ക്ക് കഴിയാതെ വന്നതോടെ അജണ്ട മാറ്റിവെക്കുകയാണുണ്ടായത്.

വയോമിത്രം പദ്ധതിയിൽ മരുന്നുകൾ ലഭ്യമാകുന്നില്ലെന്ന് ക്ഷേമകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ പി. ദിവാകരൻ പറഞ്ഞു. പദ്ധതിയിലേക്ക് ഫ്രിഡ്‌ജ് വാങ്ങുന്ന അജണ്ട പരിഗണിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം ഉന്നയിച്ചത്.

മാങ്കാവ് - മേത്തോട്ടുതാഴം റോഡ് വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതിനായി തുക അനുവദിച്ചു. നെല്ലിക്കോട് വ്യവസായ എസ്റ്രേറ്റിൽ കുടുംബശ്രീയുടെ പേരിൽ കെട്ടിടം വാടകയ്ക്കെടുത്ത് മേൽവാടകയ്ക്ക് നൽകിയെന്ന ആരോപണം നേരിടുന്ന സി.ജി.എസ് ചെയർപേഴ്സൺ ഒ.രജിതയെ കോർപ്പറേഷൻ സംരക്ഷിക്കുകയാണെന്ന് ടി. രനീഷ് ആരോപിച്ചു. അതേസമയം, രജിതയുടെ ആവശ്യപ്രകാരം ലൈസൻസ് റദ്ദ് ചെയ്യാൻ കൗൺസിൽ യോഗം തീരുമാനിച്ചു.

എസ്.കെ.പൊറ്റക്കാട് ഹാളിന്റെ വാടക യോഗത്തിൽ നിശ്ചയിച്ചു. സർവിസ് ചാർജ് ഉൾപ്പെടെ വിവിധ വിഭാഗങ്ങളിലായി ഒരു ദിവസത്തേക്ക് 6000 മുതൽ 32,000 വരെയാണ് വാടക.

 കോ​ർ​പ്പ​റേ​ഷ​ൻ​ ​നോ​ട്ടീ​സി​ന് ​പു​ല്ലു​വി​ല​യു​മി​ല്ലേ ?

കോ​ഴി​ക്കോ​ട്:​ ​കോം​ട്ര​സ്റ്റ് ​നെ​യ്‌​ത്ത് ​ഫാ​ക്ട​റി​യ്ക്ക് ​സ​മീ​പം​ ​ഓ​വു​ചാ​ൽ​ ​നി​ക​ത്തി​യ​ ​സം​ഭ​വ​ത്തി​ൽ​ ​കോ​ർ​പ്പ​റേ​ഷ​ൻ​ ​നോ​ട്ടീ​സ് ​ന​ൽ​കി​യി​ട്ടും​ ​മ​ണ്ണി​ട്ടു​നി​ക​ത്ത​ൽ​ ​തു​ട​രു​ന്ന​താ​യി​ ​പ്ര​തി​പ​ക്ഷ​ ​കൗ​ൺ​സി​ല​ർ​മാ​ർ.​ ​ബി.​ജെ.​പി​ ​യി​ലെ​ ​ടി.​ ​ര​നീ​ഷാ​ണ് ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​ശ്ര​ദ്ധ​ക്ഷ​ണി​ച്ച​ത്.​ ​ക​ഴി​ഞ്ഞ​ ​കൗ​ൺ​സി​ൽ​ ​യോ​ഗ​ത്തി​ൽ​ ​യു.​ഡി.​എ​ഫ് ​കൗ​ൺ​സി​ല​ർ​ ​എ​സ്.​കെ.​ ​അ​ബൂ​ബ​ക്ക​ർ​ ​ഈ​ ​വി​ഷ​യം​ ​ഉ​ന്ന​യി​ച്ചി​രു​ന്നു.
കോ​ർ​പ്പ​റേ​ഷ​ൻ​ ​നോ​ട്ടീ​സി​ന് ​പു​ല്ലു​വി​ല​ ​പോ​ലും​ ​ക​ല്പി​ക്കാ​തെ​യാ​ണ് ​ഓ​വു​ചാ​ൽ​ ​മൂ​ടി​യ​തെ​ന്നും​ ​മ​ണ്ണ​ടു​ത്തു​ ​മാ​റ്റാ​ൻ​ ​നി​യ​മ​ലം​ഘ​നം​ ​ന​ട​ത്തി​യ​വ​ർ​ ​ത​യ്യാ​റാ​യി​ല്ലെ​ന്നും​ ​ര​നീ​ഷ് ​ആ​രോ​പി​ച്ചു.​ ​സ​ർ​ക്കാ​ർ​ ​ഏ​റ്രെ​ടു​ത്ത​ ​ഭൂ​മി​യി​ലെ​ ​ഓ​വു​ചാ​ലാ​ണ് ​ര​ണ്ട് ​ജെ.​സി.​ബി​ ​ഉ​പ​യോ​ഗി​ച്ച് ​നി​ക​ത്തി​യ​തെ​ന്നു​ ​എ​സ്.​കെ.​ ​അ​ബൂ​ബ​ക്ക​ർ​ ​പ​റ​ഞ്ഞു.​ ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​ ​ഭാ​ഗ​ത്ത് ​നി​ന്ന് ​ഗു​രു​ത​ര​ ​വീ​ഴ്ച​യു​ണ്ടാ​യ​താ​യി​ ​കെ.​ ​മൊ​യ്തീ​ൻ​കോ​യ​ ​ചൂ​ണ്ടി​ക്കാ​ട്ടി.
ക​ർ​ശ​ന​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ​ഡെ​പ്യൂ​ട്ടി​ ​മേ​യ​ർ​ ​സി.​പി.​ ​മു​സാ​ഫ​ർ​ ​അ​ഹ​മ്മ​ദ് ​നി​ർ​ദ്ദേ​ശി​ച്ചു.​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​കൃ​ത്യ​മാ​യ​ ​വി​ശ​ദീ​ക​ര​ണം​ ​ന​ൽ​കാ​ൻ​ ​പ​ക്ഷേ,​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കാ​യി​ല്ല.ജി​ല്ല​യി​ലെ​ ​സ​ർ​ക്കാ​ർ​ ​ഓ​ഫീ​സു​ക​ളി​ൽ​ ​കൊ​വി​ഡ് ​നി​യ​ന്ത്ര​ണം​ ​തു​ട​രു​ന്ന​താ​യും​ ​ജ​ന​ങ്ങ​ളെ​ ​ഓ​ഫീ​സി​ലേ​ക്ക് ​ക​യ​റ്റാ​ൻ​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​ത​യ്യാ​റാ​കു​ന്നി​ല്ലെ​ന്നും​ ​എ​ൻ.​സി​ ​മോ​യി​ൻ​കു​ട്ടി​ ​ശ്ര​ദ്ധ​ ​ക്ഷ​ണി​ച്ചു.​ ​ഇ​ക്കാ​ര്യം​ ​ജി​ല്ല​ ​ഭ​ര​ണ​കൂ​ട​ത്തി​ന്റെ​യും​ ​ശ്ര​ദ്ധ​യി​ൽ​ ​പെ​ടു​ത്താ​മെ​ന്ന് ​മേ​യ​ർ​ ​പ​റ​ഞ്ഞു.ന​ഗ​ര​ ​മേ​ഖ​ല​യി​ലെ​ ​അ​ങ്ക​ണ​വാ​ടി​ക​ൾ​ക്ക് ​കെ​ട്ടി​ട​സൗ​ക​ര്യം​ ​ഉ​റ​പ്പാ​ക്കാ​ൻ​ ​കോ​ർ​പ്പ​റേ​ഷ​ൻ​ ​ന​ട​പ​ടി​ക​ളെ​ടു​ക്കു​മെ​ന്ന് ​മേ​യ​ർ​ ​ഡോ.​ബീ​ന​ ​ഫി​ലി​പ്പ് ​അ​റി​യി​ച്ചു.​ ​ഈ​സ​ ​അ​ഹ​മ്മ​ദ് ​ആ​ണ് ​ഇ​തു​ ​സം​ബ​ന്ധി​ച്ച് ​ശ്ര​ദ്ധ​ ​ക്ഷ​ണി​ച്ച​ത്.
ന​ഗ​ര​ത്തി​ൽ​ ​പ​ല​യി​ട​ത്തും​ ​തെ​രു​വു​നാ​യ​ ​ശ​ല്യം​ ​രൂ​ക്ഷ​മാ​ണെ​ന്ന് ​പ​ല​ ​കൗ​ൺ​സി​ല​ർ​മാ​രും​ ​ചൂ​ണ്ടി​ക്കാ​ട്ടി.​ ​സ്‌​കൂ​ളി​ലും​ ​മ​ദ്ര​സ​ക​ളി​ലും​ ​പോ​കു​ന്ന​ ​കു​ട്ടി​ക​ൾ​ക്കു​ ​വ​രെ​ ​ക​ടി​യേ​റ്റി​ട്ടു​ണ്ട്.​ ​ഓ​മ​ന​ ​മ​ധു​വാ​ണ് ​ഇ​തു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ശ്ര​ദ്ധ​ ​ക്ഷ​ണി​ച്ച​ത്.
സു​പ്രീം​ ​കോ​ട​തി​ ​വി​ധി​യു​ണ്ടെ​ന്നി​രി​ക്കെ,​ ​നാ​യ​ക​ളെ​ ​കൊ​ല്ലു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള​ ​ന​ട​പ​ടി​ക​ൾ​ ​കൈ​കൊ​ള്ളാ​നാ​വി​ല്ലെ​ന്ന് ​മേ​യ​ർ​ ​പ​റ​ഞ്ഞു.​ ​വ​ന്ധ്യം​ക​ര​ണം​ ​ന​ട​ത്തു​ന്ന​തി​നു​ള്ള​ ​എ.​ബി.​സി​ ​പ​ദ്ധ​തി​യു​ടെ​ ​ഗു​ണം​ ​ല​ഭി​ക്കാ​ൻ​ ​കു​റ​ച്ചു​ ​വ​ർ​ഷ​മെ​ടു​ക്കും.

 പാ​ർ​ക്കിം​ഗ് ​പ്ലാ​സ​;​ ​ക​മ്പ​നി​യ്ക്ക് ​പിഴ

കോ​ഴി​ക്കോ​ട് ​:​ ​ന​ഗ​ര​ത്തി​ലെ​ ​പാ​ർ​ക്കിം​ഗ് ​പ്ലാ​സ​ക​ൾ​ ​വൈ​കു​ന്ന​തി​നെ​തി​രെ​ ​ന​ട​പ​ടി​യു​മാ​യി​ ​കോ​ർ​പ്പ​റേ​ഷ​ൻ.​ ​റെ​യി​ൽ​വേ​ ​സ്റ്റേ​ഷ​ൻ​ ​ലി​ങ്ക് ​റോ​ഡി​ലെ​ ​പ്ലാ​സ​യു​ടെ​ ​നി​ർ​മ്മാ​ണ​ ​ക​മ്പ​നി​യി​ൽ​ ​നി​ന്ന് ​പി​ഴ​ ​ഈ​ടാ​ക്കി​യ​ ​ശേ​ഷം​ ​ക​രാ​ർ​ ​കാ​ലാ​വ​ധി​ ​വീ​ണ്ടും​ ​നീ​ട്ടി​ ​ന​ൽ​കാ​ൻ​ ​കൗ​ൺ​സി​ൽ​ ​യോ​ഗ​ത്തി​ൽ​ ​തീ​രു​മാ​ന​മാ​യി.
കൊ​വി​ഡ് ​പ്ര​ശ്ന​ത്തി​ൽ​ ​പെ​ട്ട​തു​ ​കാ​ര​ണം​ ​അ​ടു​ത്ത​ ​മാ​ർ​ച്ച് ​വ​രെ​ ​സ​മ​യം​ ​നീ​ട്ടി​ ​ന​ൽ​കാ​ൻ​ ​ക​മ്പ​നി​ ​ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.​ ​ഇ​തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​തീ​രു​മാ​നം.​ ​പാ​ർ​ക്കിം​ഗ് ​പ്ലാ​സ​ ​നി​ർ​മാ​ണ​ത്തി​ന്റെ​ ​ആ​ദ്യ​ഘ​ട്ടം​ 2018​ ​ലും​ ​മ​റ്റു​ ​പ്ര​വൃ​ത്തി​ക​ൾ​ 2019​ ​ലും​ ​പൂ​ർ​ത്തി​യാ​ക്കേ​ണ്ട​താ​യി​രു​ന്നു.
കി​ഡ്‌​സ​ൺ​ ​കോ​ർ​ണ​ർ,​ ​ഇ.​എം.​എ​സ് ​സ്‌​റ്റേ​ഡി​യം​ ​എ​ന്നി​വി​ട​ങ്ങ​ളി​ലെ​ ​മ​ൾ​ട്ടി​ ​ലെ​വ​ൽ​ ​പാ​ർ​ക്കിം​ഗ് ​നി​ർ​മ്മാ​ണ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​ഏ​ജ​ൻ​സി​യ്ക്ക് ​കാ​ര​ണം​ ​കാ​ണി​ക്ക​ൽ​ ​നോ​ട്ടീ​സ് ​അ​യ​ക്കാ​നും​ ​കൗ​ൺ​സി​ൽ​ ​തീ​രു​മാ​നി​ച്ചു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.