SignIn
Kerala Kaumudi Online
Saturday, 28 May 2022 10.21 AM IST

ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് കോൺഗ്രസ് നേതൃയോഗം

lottery-
ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) ജില്ലാ നേതൃയോഗം ഡി.സി.സി പ്രസിഡന്റ് എ. തങ്കപ്പൻ ഉദ്ഘാടനം ചെയ്യുന്നു.

പാലക്കാട്: ലോട്ടറി തൊഴിലാളികൾക്ക് നൽകുന്ന ഉത്സവ ബത്തക്കു പകരം ലോട്ടറി മേഖലയിലെ വരുമാനത്തിന്റെ നിശ്ചിത ശതമാനം ബോണസായി നൽകണമെന്നും ഇ.എസ്‌.ഐ ആനുകൂല്യം നൽകാൻ തയ്യാറാകണമെന്നും ഡി.സി.സി പ്രസിഡന്റ് എ. തങ്കപ്പൻ. ഓൾ കേരള ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എഴുത്തുനമ്പർ ലോട്ടറി ചൂതാട്ട ലോബിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ലാ കോൺഗ്രസ് അദ്ധ്യക്ഷനായി നിയമിച്ച എ. തങ്കപ്പന് സ്വീകരണം നൽകി. ജില്ലാ പ്രസിഡന്റ് എ. രാമദാസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ വി.എസ്. അയ്യൂബ് ഖാൻ, കെ. ശിവദാസ്, ടി.എം. വാസുദേവൻ എന്നിവർ പ്രസംഗിച്ചു. ജില്ലാ കമ്മിറ്റി ഭാരവാഹികളായി എ. രാമദാസ് (പ്രസിഡന്റ്), പി.കെ. സെയ്തു മുഹമ്മദ്, പി.എം. ഷാജഹാൻ (വൈസ് പ്രസിഡന്റുമാർ), കാരയങ്കാട്ട് ശിവരാമകൃഷ്ണൻ (ജന.സെക്രട്ടറി, സംഘടനാ ചുമതല), ടി.കെ. ദേവദാസൻ, എം.കെ. ഗിരീഷ് കുമാർ (ജനറൽ സെക്രട്ടറിമാർ), ടി. റസാഖ് (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.