SignIn
Kerala Kaumudi Online
Thursday, 25 April 2024 7.10 PM IST

രാഗേഷ് നയിച്ച കർഷകസമരം ഡൽഹിയിലും ജീവിതസഖിയുടെ ഉദ്യോഗസമരം കണ്ണൂരും വിജയിച്ചു; പ്രിയവർഗീസിന്റെ നിയമനത്തിൽ വിമർശനവുമായി അഡ്വ എ ജയശങ്കർ

jayasankar

കണ്ണൂർ: കണ്ണൂർ സർവകലാശാല മലയാള വിഭാഗം അസോസിയേറ്റ് പ്രൊഫസറായി പ്രിയ വർഗീസിനെ നിയമിക്കാൻ തീരുമാനിച്ച വാർത്ത വന്നതോടെ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരുക്കുകയാണ് അഡ്വ. എ ജയശങ്കർ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്.

'വിജയം വരെയും സമരം ചെയ്യും എന്ന് മുദ്രാവാക്യം വിളിച്ചത് വെറുതെയല്ല. സഖാവ് കെ കെ രാഗേഷ് നയിച്ച കർഷക സമരം ഡൽഹിയിലും സഖാവിന്റെ ജീവിത സഖിയുടെ ഉദ്യോഗ സമരം കണ്ണൂരും വിജയിച്ചു. ഒരേ ദിവസം, ഏതാണ്ട് ഒരേ സമയം. ഈ വിജയം എല്ലാ സമരസഖാക്കൾക്കുമായി സമർപ്പിക്കുന്നു. അഭിവാദ്യങ്ങൾ, ആശംസകൾ.' ഇതായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്.

അസോസിയേറ്റ് പ്രൊഫസറാകാൻ നടത്തിയ അഭിമുഖത്തിൽ പ്രിയവർഗീസിനാണ് ഒന്നാം റാങ്ക് ലഭിച്ചതെന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്തു വന്നതിന് പിന്നാലെയാണ് സർവകലാശാല നിയമനം നൽകുമെന്ന് അറിയിച്ചത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യയാണ് പ്രിയ വർഗീസ്. മതിയായ യോഗ്യതകളില്ലാതെയാണ് പ്രിയയെ അസോസിയേറ്റ് പ്രൊഫസറായി നിയമിക്കുന്നതെന്നായിരുന്നു പ്രധാനമായും ഉയർന്ന പരാതി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: POLITICS, KANNUR, UNIVERSITY, PRIYA VARGEESE, STRIKE, KK RAKESH, KK RAGESH
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.