SignIn
Kerala Kaumudi Online
Monday, 24 January 2022 1.00 AM IST

ആര്യൻ ഖാന്രെ ജാമ്യ ഉത്തരവിൽ എൻ സി ബി വാദങ്ങൾ തള്ളി ഹൈക്കോടതി, താരപുത്രൻ കുറ്റം ചെയ്തതിന് തെളിവില്ലെന്ന് കോടതി

aryan-khan

മുംബയ്: ആഢംബര കപ്പലിലെ ലഹരി മരുന്ന് കേസിൽ ആര്യൻ ഖാന് ജാമ്യം അനുവദിച്ചു കൊണ്ടുള്ള ബോംബെ ഹൈക്കോടതിയുടെ ഉത്തരവ് പുറത്ത്. ഉത്തരവിൽ എൻ സി ബിയുടെ വാദങ്ങളെ പൂർണമായും തള്ളിയ കോടതി, പ്രതികളായ ആര്യൻ ഖാൻ, അർബാസ് മെർച്ചന്റ്, മുൻമുന ധമേച്ച എന്നിവർ ഗൂഢാലോചനയിൽ പങ്കാളികളായെന്നതിന് മതിയായ തെളിവുകളൊന്നുമില്ലെന്ന് നിരീക്ഷിച്ചു. മൂവരും ഒരേ കപ്പലിൽ യാത്ര ചെയ്തുവെന്നത് കൊണ്ട് മാത്രം ഇവർ കുറ്റകൃത്യത്തിൽ പങ്കാളികളായെന്ന് കരുതാൻ സാധിക്കില്ലെന്നും എൻ സി ബി ഹാജരാക്കിയ വാട്‌സാപ്പ് ചാറ്റുകളിൽ നിന്നും സംശയകരമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നും കോടതി പറ‌ഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥൻ രേഖപ്പെടുത്തി എന്ന് പറയപ്പെടുന്ന പ്രതികളുടെ കുറ്റസമ്മത മൊഴിയെ എൻ സി ബിക്ക് വിശ്വാസത്തിലെടുക്കാൻ സാധിക്കില്ലെന്നും കോടതി ഉത്തരവിൽ പറയുന്നു.

ആര്യന് ഗൂഢാലോചനയിൽ പങ്കുണ്ടെന്നായിരുന്നു എൻ സി ബി വാദം. എങ്കിലും അത് കോടതിയിൽ തെളിയിക്കാൻ അവർക്ക് സാധിച്ചിട്ടില്ല. പ്രതികൾ ലഹരിമരുന്ന് ഉപയോഗിച്ചോ എന്ന പരിശോധനയും നടത്തിയിരുന്നില്ല. ഇതെല്ലാം കോടതിയിൽ അന്വേഷണ സംഘത്തിന് തിരിച്ചടികളായിരുന്നു.

കഴിഞ്ഞ മാസം 28നാണ് ബോംബെ ഹൈക്കോടതി അര്യൻ ഖാൻ ഉൾപ്പെടെയുള്ളവർക്ക് ജാമ്യം അനുവദിച്ചത്. 21 ദിവസത്തെ ജയിൽവാസത്തിനു ശേഷമാണ് ജസ്റ്റിസ് നിതിൻ സാംബ്രെ അദ്ധ്യക്ഷനായ ബെഞ്ചാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചത്. സോളിസിറ്റർ ജനറൽ അനിൽ സിംഗ് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയ്ക്ക് വേണ്ടി ഹാജരായി. ജാമ്യാപേക്ഷയിൽ നടന്ന വാദത്തിനിടെ ഒരു കാരണവും ബോധിപ്പിക്കാതെയാണ് ആര്യൻഖാനെ കസ്റ്റഡിയിലെടുത്തിരിക്കുന്നതെന്നും ഭരണഘടനയുടെ നേരിട്ടുള്ള ലംഘനമാണിതെന്നും ആര്യനുവേണ്ടി ഹാജരായ അഭിഭാഷകൻ മുകുൾ റോഹ്‌ത്തഗി പറഞ്ഞിരുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, ARYANKHAN, MUMBAI, BOMBAY HIGH COURT, SHAHRUKH KHAN, MUNMUN DHAMESHA, ARBAZ MERCHANT, DRUGS CASE, NCB, BOLLYWOOD, CINEMA, MOVIES
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.