SignIn
Kerala Kaumudi Online
Friday, 19 April 2024 11.45 AM IST

ക്ഷേത്രനവീകരണം ഉദ്ഘാടനം ഇന്ന്

thirunakkara

കോട്ടയം: തിരുനക്കര ശ്രീമഹാദേവക്ഷേത്രത്തിലെ നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഇന്ന് നടക്കും. ശിവശക്തി ഓഡിറ്റോറിയത്തിൽ രാവിലെ 10.30ന് ദേവസ്വം ബോർഡ് പ്രസിഡൻറ് അഡ്വ. കെ. അനന്തഗോപൻ നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിക്കും. ദേവസ്വം പ്രസിഡൻ്റിനേയും, മെമ്പർമാരായ അഡ്വ മനോജ് ചരളേൽ, പി.എം. തങ്കപ്പൻ എന്നിവരെയും ചടങ്ങിൽ ആദരിക്കും. ക്ഷേത്രത്തിൻ്റെ നാല് ഗോപുരങ്ങളുടെ ശോചനീയാവസ്ഥ പരിഹരിക്കുക, ബലിക്കൽപ്പുരയിലെ ചോർച്ച മാറ്റുക, മേൽഭാഗത്ത് തടിയിൽ ആലേഖനം ചെയ്തിട്ടുള്ള കൊത്തുപണികൾ സംരക്ഷിക്കുക തുടങ്ങിയ നവീകരണ പ്രവർത്തനങ്ങളാണ് ആദ്യഘട്ടത്തിൽ ആരംഭിക്കുന്നത്. ശ്രീമഹാദേവക്ഷേത്രത്തിലെ ശോചനീയാവസ്ഥ സംബന്ധിച്ച കേരളകൗമുദി വാർത്തയെത്തുടർന്നാണ് ബോർഡ് ഇടപെട്ടത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, THIRUNAKKARA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.