ഒരു പൊലീസുകാരന്റെ മരണം ജനുവരിയിൽ സംവിധാനം: രമ്യ അരവിന്ദ്
നിർമ്മാണം:വൈശാഖ രാജൻ
ഉർവശിയും സൗബിൻ ഷാഹീറും ഒന്നിക്കുന്നു. ശ്യാമപ്രസാദ്, അൻവർ റഷീദ്, അഞ്ജലി മേനോൻ എന്നിവരുടെ സഹസംവിധായികയായിരുന്ന രമ്യ അരവിന്ദ് രചനയും സംവിധാനവും നിർവഹിക്കുന്ന ഒരു പൊലീസുകാരന്റെ മരണം എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്. വൈശാഖ സിനിമയുടെയും രാജ് ക്രിയേഷൻസിന്റെയും ബാനറിൽ വൈശാഖ രാജൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ജനുവരിയിൽ തുടങ്ങും. മൂന്നാർ, വാഗമൺ, കുട്ടിക്കാനം എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകൾ. കാമറ: ഷഹ്നാദ് ജലാൽ, പ്രൊഡക്ഷൻ കൺട്രോളർ: ഡിക്സൺ പൊഡുത്താസ്, എഡിറ്റർ: കിരൺ ദാസ്, സംഗീതം: ജസ്റ്റിൻ വർഗീസ്, പ്രൊഡക്ഷൻ ഡിസൈനർ: ഗോകുൽ ദാസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ : ഉമേഷ് രാധാകൃഷ്ണൻ. സൗണ്ട് ഡിസൈനർ: വിഷ്ണു ഗോവിന്ദ്, ശ്രീശങ്കർ, കോസ്റ്റ്യൂം ഡിസൈൻ : ബൂസി ബേബി ജോൺ, മേയ്ക്കപ്പ്: ജോ കൊരട്ടി, അസോസിയേറ്റ് ഡയറക്ടർ : ഋത്വിക് ബൈജു, അസിസ്റ്റന്റ് ഡയറക്ടർ : അദീബ്, സ്റ്റിൽസ്: നിദാദ്.കെ.എൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |