പൊൻകുന്നം: ഗ്രാമീണമേഖലയിൽ നഷ്ടം സഹിച്ചും കെ.എസ്.ആർ.ടി.സി സർവീസുകൾ നടത്തുമെന്ന മന്ത്രിയുടെ പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിൽ കാഞ്ഞിരപ്പള്ളി- മണിമല റൂട്ടിൽ ബസ് സർവീസ് ആരംഭിക്കണമെന്ന് കേരള കോൺഗ്രസ് ചിറക്കടവ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. വിദ്യാർത്ഥികളും തൊഴിലാളികളുമടക്കം നൂറുകണക്കിനാളുകൾ യാത്ര ചെയ്യുന്ന ഈ റൂട്ടിൽ ഡീസൽ വില വർദ്ധനവോടെ ചില സ്വകാര്യ ബസുകൾ സർവീസ് നിറുത്തിയിരിക്കയാണ്.ഇതോടെ മേഖലയിൽ യാത്രാക്ലേശം രൂക്ഷമായി . ലാജി മാടത്താനിക്കുന്നേൽ, ടോമിച്ചൻ പാലമുറി, പ്രൊഫ. ബാലു. ജി .നായർ, സാവിയോ പാമ്പൂരി, ടോമി ഡോമിനിക്, ജോർജ്കുട്ടി പൂതക്കുഴി, ജോഷി ഞള്ളിയിൽ, രഞ്ജിത് ചുക്കനാനി, ജോസ് പാട്ടത്തിൽ, ജോസ് പാനാപ്പള്ളി എന്നിവർ സംസാരിച്ചു.