തിരുവനന്തപുരം:സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാദ്ധ്യത.ഇന്നും നാളേയും മഴ സംസ്ഥാനത്ത് ദുർബലമാണെങ്കിലും അത് കഴിഞ്ഞുള്ള ദിവസങ്ങളിൽ സാധാരണ മഴ ലഭിക്കും.അറബിക്കടലിലുള്ള ന്യൂനമർദ്ദം തീവ്രന്യൂനമർദ്ദമായെങ്കിലും കേരളത്തെ ബാധിക്കില്ല. നാളെ (22ന്) പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നിവിടങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.മദ്ധ്യ അറബിക്കടലിൽ ശക്തമായ കാറ്റിന് സാദ്ധ്യതയുള്ളതിനാൽ മത്സ്യബന്ധനം പാടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |