Kerala Kaumudi Online
Wednesday, 22 May 2019 11.05 AM IST

എസ്.ബി.ഐ വായ്‌പാ പലിശ നിരക്ക് കുറച്ചു

loan

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐ വായ്‌പാപ്പലിശ നിർണയത്തിന്റെ അടിസ്ഥാന മാനദണ്ഡമായ മാർജിനൽ കോ

സ്‌റ്റ് ഒഫ് ഫണ്ട്‌സ് ബേസ്ഡ് ലെൻഡിംഗ് റേറ്റിൽ (എം.സി.എൽ.ആർ)​ 0.05 ശതമാനം ഇളവ് വരുത്തി. പുതുക്കിയ നിരക്കുകൾ ഇന്നലെ പ്രാബല്യത്തിൽ വന്നു. ഒരുവർഷക്കാലാവധിയുള്ള വായ്‌പകളുടെ എം.സി.എൽ.ആർ (പലിശനിരക്ക്)​ 8.55 ശതമാനത്തിൽ നിന്ന് 8.50 ശതമാനമായാണ് കുറച്ചത്. കഴിഞ്ഞവാരം റിസർവ് ബാങ്ക് റിപ്പോ നിരക്ക് കാൽ ശതമാനം കുറച്ചതിന്റെ ചുവടുപിടിച്ചാണ് നടപടി.

30 ലക്ഷം രൂപവരെയുള്ള ഭവന വായ്‌പകളുടെ പലിശനിരക്കിൽ 0.10 ശതമാനം ഇളവും എസ്.ബി.ഐ വരുത്തിയിട്ടുണ്ട്. ഇതുപ്രകാരം പലിശനിരക്ക് നിലവിലെ 8.70-9 ശതമാനം എന്നതിൽ നിന്ന് 8.60-8.90 ശതമാനം ആയി കുറഞ്ഞു. 2016 ഏപ്രിൽ മുതലാണ് രാജ്യത്തെ വാണിജ്യ ബാങ്കുകൾ വായ്‌പാപ്പലിശയുടെ മാനദണ്ഡമായി എം.സി.എൽ.ആർ സ്വീകരിച്ചത്. എന്നാൽ,​ റിപ്പോ നിരക്ക് കുറയ്ക്കുന്നതിന് ആനുപാതികമായ ഇളവ് എം.സി.എൽ.ആർ പ്രകാരം ബാങ്കുകൾ ഉപഭോക്താക്കൾക്ക് നൽകുന്നില്ലെന്ന വിമർശനം ഉയർന്നിരുന്നു. തുടർന്ന്,​ നടപ്പു സാമ്പത്തിക വർഷം മുതൽ പലിശനിർണയത്തിന് പുതിയ മാനദണ്ഡം കൊണ്ടുവരുമെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കിയെങ്കിലും ഇതു നടപ്പാക്കുന്നത് മേയ് ഒന്നിലേക്ക് മാറ്റിയിട്ടുണ്ട്.

റിപ്പോ നിരക്കിന് അനുസൃതമായി ബാങ്കുകൾക്ക് വായ്‌പാപ്പലിശ നിശ്‌ചയിക്കുന്ന മാനദണ്ഡമാണ് നടപ്പാക്കുക. എസ്.ബി.ഐ ഈ മാനദണ്ഡത്തിലേക്ക് മാറുമെന്ന് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞവാരം റിസർവ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചതിന്റെ ചുവടുപിടിച്ച് പഞ്ചാബ് നാഷണൽ ബാങ്ക്,​ ബാങ്ക് ഒഫ് ബറോഡ,​ എച്ച്.ഡി.എഫ്.സി ബാങ്ക് എന്നിവയും വായ്‌പാപ്പലിശ കുറച്ചിരുന്നു. മറ്റു ബാങ്കുകളും വൈകാതെ ഈ പാത സ്വീകരിച്ചേക്കും.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: SBI
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY