SignIn
Kerala Kaumudi Online
Friday, 19 April 2024 6.09 PM IST

വിളിപ്പാടകലെ വാതിൽപ്പടി സേവനം

t

കൊല്ലം: ആശ പ്രവർത്തകർ, സന്നദ്ധസേന വോളണ്ടിയർമാർ എന്നിവരുടെ സഹായത്തോടെ സർക്കാർ സേവനങ്ങൾ വീട്ടുപടിക്കൽ എത്തിക്കുന്ന 'വാതിൽപ്പടി സേവന' പദ്ധതി മുഴുവൻ തദ്ദേശസ്ഥാപനങ്ങളുടെയും വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്താൻ നിർദേശം. അടുത്ത സാമ്പത്തിക വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന് മുന്നോടിയായി മാർച്ചിന് മുൻപ് പദ്ധതി ആരംഭിക്കണമെന്നും തദ്ദേശസ്വയംഭരണ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.

ജില്ലയിൽ ക്ലാപ്പന പഞ്ചായത്തിലും കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയിലും മാത്രമാണ് നിലവിൽ പദ്ധതിയുള്ളത്. 60 വയസിന് മുകളിലുള്ളവർ, ഭിന്നശേഷിക്കാർ, കിടപ്പുരോഗികൾ, ചലന പരിമിതി അനുഭവിക്കുന്നവർ എന്നിവർ സർക്കാർ ഓഫീസുകളിലേക്ക് നേരിട്ട് എത്തുന്ന ബുദ്ധിമുട്ട് ഒഴിവാക്കാൻ, അവർക്കുള്ള സേവനങ്ങൾ പടിവാതിൽക്കൽ എത്തിക്കാനായി രൂപീകരിച്ച പദ്ധതിയാണ് വാതിൽപ്പടി സേവനം. സംസ്ഥാനത്താകെ 50 തദ്ദേശ സ്ഥാപന പരിധിയിൽ ആരംഭിച്ച പദ്ധതി വിജയകരമാണെന്ന സർക്കാർ വിലയിരുത്തലിനെ തുടർന്നാണ് എല്ലായിടത്തും ആരംഭിക്കാൻ തീരുമാനിച്ചത്.

# വാതിൽക്കലെത്തും സേവനം

കുടുംബശ്രീ അയൽക്കൂട്ടങ്ങൾ, ആരോഗ്യ വോളണ്ടിയർമാർ, ആശാവർക്കർമാർ, പാലിയേ​റ്റീവ് കെയർ പ്രവർത്തകർ, സന്നദ്ധ സംഘടനാ ഭാരവാഹികൾ, സേവന തത്പരരായ യുവാക്കൾ എന്നിവരെ കൂട്ടിയോജിപ്പിച്ച് സന്നദ്ധ സേന രൂപീകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.പെൻഷൻ അപേക്ഷ തയ്യാറാക്കി നൽകൽ, മുഖ്യമന്ത്റിയുടെ ദുരിതാശ്വാസനിധിയിൽ നിന്നു സഹായത്തിന് അപേക്ഷിക്കൽ, ജീവൻരക്ഷാ മരുന്നുകൾ വാങ്ങി കിടപ്പുരോഗികളുടെ വീട്ടിൽ എത്തിക്കൽ തുടങ്ങിയ എല്ലാ അവശ്യ സേവനങ്ങളും ലഭ്യമാക്കും.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഗുണഭോക്താക്കളുടെ പട്ടിക തയ്യാറാക്കും. ആശാപ്രവർത്തകരും അവരെ സഹായിക്കുന്ന സന്നദ്ധസേനാംഗങ്ങളളും വഴി ഗുണഭോക്താവിന് ആവശ്യമായ സേവനങ്ങൾ വീട്ടുപടിക്കൽ എത്തിക്കും. ഓരോ വാർഡിലും അതത് ജനപ്രതിനിധിയുടെ അദ്ധ്യക്ഷതയിലുള്ള കമ്മിറ്റിയായിരിക്കും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക.

# വോളണ്ടിയർമാർ

സേവന തത്പരരായ യുവാക്കളെയാണ് വോളണ്ടിയർമാരായി തിരഞ്ഞെടുക്കുന്നത്. ഇവരുടെ പശ്ചാത്തലം അന്വേഷിച്ച ശേഷമാവും തിരഞ്ഞെടുപ്പ്.

# വോളണ്ടിയർമാരുടെ പ്രതിഫലം

 ₹ 30: വീട്ടിൽ ചെന്നുള്ള മസ്​റ്ററിംഗ്

 ₹ 20: ഓൺലൈനായി പ്രിന്റ് എടുത്ത് നൽകാൻ

 ₹ 30: ഉദ്യോഗസ്ഥനെ വീട്ടിലെത്തിച്ച് ലൈഫ് സർട്ടിഫിക്ക​റ്റ് നൽകാൻ

 ₹ 50: സാമൂഹ്യ സുരക്ഷാപെൻഷന് ഓൺലൈൻ അപേക്ഷ നൽകി പ്രിന്റെടുത്ത് നൽകാൻ

 സേവനകേന്ദ്രത്തിൽ നിന്നു ഗുണഭോക്താക്കളുടെ വീടുകളിലേക്ക് പോകാൻ കിലോമീ​റ്ററിന് അഞ്ചുരൂപ നിരക്കിൽ ഇന്ധനച്ചെലവ്

# ആദ്യ ഘട്ടത്തിലെ സേവനങ്ങൾ

 ലൈഫ് സർട്ടിഫിക്ക​റ്റ്
 മസ്​റ്ററിംഗ്
 സാമൂഹ്യ സുരക്ഷ പെൻഷൻ
 മുഖ്യമന്ത്റിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള അപേക്ഷ
 ജീവൻരക്ഷാ മരുന്നുകൾ

.............................

നിലവിൽ പദ്ധതി ആരംഭിച്ച സ്ഥലങ്ങളിൽ വോളണ്ടിയർമാർക്ക് തിരിച്ചറിയൽ കാർഡ് ഉൾപ്പെടെയുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. മാർച്ചിന് മുൻപ് ജില്ലയിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വാതിൽപ്പടി സേവനം നടപ്പാക്കുകയും അടുത്ത സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തുകയും ചെയ്യും

ഷാജി ബോൺസലെ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ, കൊല്ലം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.