കേപ്പ്ടൗൺ: കെ.എഫ്.സിയുടെ ഭക്ഷണപദാർത്ഥങ്ങളുടെ കവർ ഉപയോഗിച്ച് അതിമനോഹരമായ വസ്ത്രം തയ്യാറാക്കി ദക്ഷിണാഫ്രിക്കൻ സ്വദേശിയായ ഫാഷൻ ഡിസൈനറായ നോകുസൊഥാ. കവറുകൾ റീസൈക്കിൾ (പുതുക്കി ഉപയോഗിക്കുക)ചെയ്താണ് യുവതി വസ്ത്രമാക്കിയത്.റീസൈക്കിൾ ചെയ്ത കെ.എഫ്.സി കവറുകൾ ഉപയോഗിച്ച് കെ.എഫ്.സിക്കായി ഒരു വസ്ത്രം ഒരുക്കി. ഞങ്ങൾ കെ.എഫ്.സിയുടെ ഒരു വലിയ ആരാധിയാണെന്ന് വ്യക്തമാക്കാനാണ് ഇതു ചെയ്തത് - കെ.എഫ്.സി വസ്ത്രം ധരിച്ച് നിൽക്കുന്ന ചിത്രം പങ്കുവച്ച് യുവതി കുറിച്ചു. യുവതിയെ അഭിനന്ദിച്ച് കെ.എഫ്.സി ദക്ഷിണാഫ്രിക്കയും രംഗത്തെത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |