ആലപ്പുഴ: ആസാദി ക അമൃത് മഹോത്സവത്തിന്റെ ഭാഗമായി ദേശീയ ഊർജ സംരക്ഷണ ദിനത്തോടനുബന്ധിച്ച് എനർജി മാനേജ്‌മെന്റ് സെന്റർ (ഇ.എം.സി) ഊർജ സംരക്ഷണ സെമിനാറുകൾ സംഘടിപ്പിക്കുന്നു. വൈദ്യുതി വാഹനങ്ങളുടെയും വൈദ്യുതി പാചകത്തിന്റെയും പ്രചാരണം ലക്ഷ്യമിടുന്ന ഗോ ഇലക്ട്രിക് കാമ്പയിന്റെ ഭാഗമായാണ് പരിപാടികൾ. സർക്കാർ ഓഫീസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, വ്യവസായ സംരംഭങ്ങൾ, റെസിഡന്റ്സ് അസോസിയേഷനുകൾ, മറ്റ് സ്വകാര്യ സംരംഭങ്ങൾ എന്നിവയ്ക്ക് പരിപാടിയുടെ സംഘാടകരാകാൻ അവസരം ലഭിക്കും. ബോധവത്കണ സെമിനാറുകൾ നടത്തുന്നവർക്ക് ഇ.എം.സി സാമ്പത്തിക സഹായം നൽകും. ക്ലാസുകൾ സംഘടിപ്പിക്കാൻ താൽപ്പര്യമുള്ളവർ ഇ.എം.സി വെബ്‌സൈറ്റ് സന്ദർശിക്കണം.