മുടപുരം : ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് ഇടക്കോട് ഡിവിഷനിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന കോരാണി ഷിബുവിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ചിറയിൻകീഴ് മണ്ഡലം പ്രസിഡന്റ് എൻ. വിശ്വനാഥൻ നായർ അദ്ധ്യക്ഷത വഹിച്ചു. മുസ്ളിം ലീഗ് മണ്ഡലം പ്രഡിഡന്റ് ഷഹീർ ജി. മുഹമ്മദ് സ്വാഗതം പറഞ്ഞു. ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ്, ഡി.സി.സി പ്രസിഡന്റ് പാലോട് രവി, അനൂപ്.ബി.എസ് തുടങ്ങിയവർ സംസാരിച്ചു. തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളായി ഷാനവാസ് (ചെയർമാൻ), അഭയൻ (ജനറൽ കൺവീനർ ) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |