SignIn
Kerala Kaumudi Online
Thursday, 25 April 2024 12.05 AM IST

എലിസബത്ത് രാജ്ഞിയുടെ കൈകൾ പർപ്പിൾ നിറത്തിൽ

queen-elizabeth

ലണ്ടൻ: നട്ടെല്ലിനുണ്ടായ പരിക്കിനെ തുടർന്ന് ഒരുമാസത്തെ വിശ്രമത്തിലായിരുന്ന എലിസബത്ത് രാജ്ഞി കഴിഞ്ഞ ദിവസമാണ് ചുമതലകളിൽ തിരികെ പ്രവേശിച്ചത്. എന്നാൽ, രാജ്ഞിയുടെ കൈകളിൽ പർപ്പിൾ നിറത്തിലിരിക്കുന്നത് ദൃശ്യമായ ബ്രിട്ടീഷ് ജനത ആശങ്കയിലാണ്. പ്രതിരോധ സേനാ മേധാവി ജനറൽ നിക് കാർട്ടറുമായി വിൻഡ്സർ കൊട്ടാരത്തിൽ സംസാരിക്കുന്ന രാജ്ഞിയുടെ ചിത്രങ്ങളിലാണ് കൈകൾ പർപ്പിൾ നിറത്തിൽ കാണപ്പെട്ടത്. ഇതോടെ പലരും രാജ്ഞിയുടെ ആരോ​ഗ്യം സംബന്ധിച്ച് ആശങ്കകൾ പ്രകടിപ്പിച്ചു. ഗുരുതരമല്ലാത്ത റെയ്നോഡ്സ് പ്രതിഭാസമാവാം രാജ്ഞിയുടെ കൈകളിലെ നിറത്തിന് പിന്നിലെന്നാണ് ആരോ​ഗ്യവിദഗ്ദ്ധരുടെ വാദം.രക്തത്തിൽ ഓക്സിജന്റെ അപര്യാപതത മൂലം കണ്ടേക്കാവുന്ന അവസ്ഥയാണിത്. രക്തത്തിൽ ഓക്സിജന്റെ അളവ് വേണ്ടത്ര അളവിലുണ്ടാകുമ്പോൾ രക്തം നല്ല ചുവപ്പ് നിറമായും തീരെ കുറയുമ്പോൾ നീലനിറമായും കാണപ്പെടാം എന്നും ഇതാവും ചർമ്മത്തിന്റെ നിറംമാറ്റത്തിനു കാരണമായതെന്നും വിദ​ഗ്ദ്ധർ പറയുന്നു.

പ്രായമാകുന്നതോടെ ഞരമ്പുകൾ എടുത്തു കാണുന്നതുമൂലം പർപ്പിൾ നിറമായി അനുഭവപ്പെടുന്നതാകാം എന്ന് വാദിക്കുന്നവരുമുണ്ട്. എന്നാൽ രക്തചംക്രമണം സു​ഗമം അല്ലാതാകുമ്പോഴും ചർമ്മം നേർത്തതാകുമ്പോഴുമൊക്കെ സമാനമായ അവസ്ഥ ഉണ്ടായേക്കാമെന്നും പലരും പറയുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, QUEEN ELIZABETH’S ‘PURPLE HANDS’
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.