തിരുവനന്തപുരം: ഫോബ്സ് പട്ടികയിൽ ഇടം നേടിയ സംരംഭകനും ഏരീസ് പ്ളക്സ് തിയേറ്റർ ഗ്രൂപ്പിന്റെ ഉടമസ്ഥനും സംവിധായകനുമായ ഡോ. സോഹൻ റോയ് ഇറ്റലിയിലെ 'നൈറ്റ് ഹുഡ് ഒഫ് പാർട്ടെ ഗുൽഫ ' ബഹുമതിക്ക് അർഹനായി. ഈ പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യക്കാരനാണ്. സിനിമാലോകത്തിനും മാനവികതയ്ക്കും നൽകിയ സംഭാവനകൾ പരിഗണിച്ചാണ് ബഹുമതി. പ്രശസ്തമായ സാന്താ ക്രോസിന്റെ ബസിലിക്കയിലും ഫ്ളോറൻസിലെ പാലാജിയോ ഡി പാർട്ടെ ഗ്വെൽഫയിലുമായി നടന്ന ചടങ്ങിൽ അദ്ദേഹത്തിന് ബഹുമതി സമ്മാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |