SignIn
Kerala Kaumudi Online
Friday, 29 March 2024 3.29 AM IST

സച്ചിദാനന്ദ സ്വാമിക്ക് ഇരിങ്ങാലക്കുടയിൽ ഉജ്ജ്വല സ്വീകരണം

sachidananda

ഇരിങ്ങാലക്കുട: ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സച്ചിദാനന്ദ സ്വാമികൾക്ക് ഇരിങ്ങാലക്കുടയിൽ പ്രൗഢ്യോജ്ജ്വല സ്വീകരണം. സിനിമാ താരം ഇന്നസെന്റ് ഉദ്ഘാടനം ചെയ്തു. മുകുന്ദപുരം എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് സന്തോഷ് ചെറാക്കുളം അദ്ധ്യക്ഷത വഹിച്ചു.

മുകുന്ദപുരം എസ്.എൻ.ഡി.പി യൂണിയൻ, എസ്.എൻ.ബി.എസ് സമാജം, ശാന്തിനികേതൻ പബ്ലിക് സ്‌കൂൾ, എസ്.എൻ ക്ലബ്ബ്, എടതിരിഞ്ഞി എച്ച്.ഡി.പി സമാജം, ഗുരുധർമ്മ പ്രചരണ സഭ എന്നിവയുടെയും ഇതര ശ്രീനാരായണ സംഘടനകളുടെയും സംയുക്താഭിമുഖ്യത്തിലായിരുന്നു സ്വീകരണം. നഗരസഭ ചെയർപേഴ്‌സൺ സോണിയ ഗിരി മുഖ്യാതിഥിയായി. കാട്ടിക്കുളം ഭരതൻ ഉപഹാരസമർപ്പണം നടത്തി. മുകുന്ദപുരം എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി കെ.കെ. ചന്ദ്രൻ, എസ്.എൻ.ബി.എസ് സമാജം പ്രസിഡന്റ് എം.കെ. വിശ്വംഭരൻ, എസ്.എൻ.ഡി.പി യോഗം കൗൺസിലർ പി.കെ. പ്രസന്നൻ, ശാന്തിനികേതൻ പബ്ലിക് സ്‌കൂൾ സെക്രട്ടറി പ്രൊഫ. ആർ.കെ. നന്ദകുമാർ, എസ്.എൻ ക്ലബ് സെക്രട്ടറി സുകുമാരൻ കക്കേരി, എടതിരിഞ്ഞി എച്ച്.ഡി.പി സമാജം പ്രസിഡന്റ് ഭരതൻ കണ്ടേങ്കാട്ടിൽ, എസ്.എൻ.ഇ.എസ് ചെയർമാൻ ബാലൻ അമ്പാടത്ത്, ഗുരുധർമ്മ പ്രചരണസഭ ജില്ലാ പ്രസിഡന്റ് പി.എം. വേലായുധൻ മാസ്റ്റർ തുടങ്ങിയവർ ആശംസകൾ നേർന്നു. സച്ചിദാനന്ദ സ്വാമികൾ മറുപടി പ്രഭാഷണം നടത്തി. സ്വാഗതസംഘം ജനറൽ കൺവീനർ കെ.കെ. കൃഷ്ണാനന്ദബാബു സ്വാഗതവും ട്രഷറർ ഇ.പി. സഹദേവൻ നന്ദിയും പറഞ്ഞു. ഇരിങ്ങാലക്കുടയിലെ വിവിധ സംഘടനകളും ശാഖാ ഭാരവാഹികളും സ്വാമിയെ ഹാരാർപ്പണം ചെയ്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, SACHIDANDA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.