SignIn
Kerala Kaumudi Online
Monday, 16 May 2022 10.36 AM IST

ജലഗതാഗത വകുപ്പിന്റെ ''സോളാർ ബോട്ട് വിപ്ലവം"

fg

കൊച്ചി: ജലഗതാഗതത്തിനും വിനോദസഞ്ചാരത്തിനുമായി ജലഗതാഗത വകുപ്പിന്റെ കൂടുതൽ സോളാർ ബോട്ടുകൾ വരുന്നു. സൗരോർജ ഫെറിയായ ആദിത്യ ഹിറ്റായതോടെയാണ് കൂടുതൽ ബോട്ടുകളിറക്കാനുള്ള തീരുമാനം. ജലഗതാഗതവകുപ്പിന്റെ സൗരോർജ ക്രൂയിസ് ഫെബ്രുവരിയോടെ സർവീസ് ആരംഭിക്കും. എറണാകുളത്ത് നിന്നായിരിക്കും സർവീസ്. കൂടാതെ മൂന്ന് സോളാർ പാസഞ്ചർ ബോട്ടുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. സഞ്ചാരികളെ ലക്ഷ്യം വച്ചാണ് ബോട്ടിറക്കുന്നത്. ഇന്ധന ലാഭം ലഭിക്കുമെന്നതും മലിനീകരണം ഇല്ലെന്നതും സോളാർ ബോട്ടുകളുടെ ജനപ്രീതി വർദ്ധിപ്പിക്കുന്നുണ്ട്. ആദിത്യയെക്കാൾ മെച്ചപ്പെട്ടരീതിയിലാണ് പുതിയ മോഡലുകൾ നിർമ്മിക്കുന്നത്.

മണിക്കൂറിൽ 50 കിലോവാട്ട് ആണ് ആദിത്യയുടെ കരുതൽ ഊർജം. എന്നാൽ പുതിയ മോഡലുകൾക്ക് 80 കിലോവാട്ടാണ് കരുതൽ ഊർജം. 75 പേർക്ക് ഇവയിൽ യാത്ര ചെയ്യാം. ശബ്ദ, ജല, അന്തരീക്ഷ മലിനീകരണങ്ങൾ ഇല്ലാത്ത ആദിത്യ ഇതിനോടകം വിദേശ രാജ്യങ്ങളിലും ശ്രദ്ധ നേടിക്കഴിഞ്ഞു. സോളാർ ക്രൂയിസ് ബോട്ടിന് രണ്ടു നിലകളുണ്ടായിരിക്കും. താഴത്തെ നിലയിലെ മുറികൾ ശീതീകരിച്ചതായിരിക്കും. മുകളിലത്തെ നില തുറന്ന രീതിയിലും. ഒരേ സമയം 100 പേർക്ക് യാത്ര ചെയ്യാം. പ്രത്യേക രീതിയിലുള്ള സീറ്റ് ക്രമീകരണങ്ങളായിരിക്കും ബോട്ടിനുള്ളിൽ. ഫുഡ് കോർണർ, കോൺഫറൻസ് ഹാൾ എന്നിവയും പാർട്ടികൾ നടത്തുന്നതിനുള്ള സൗകര്യവും ഉണ്ടാകും.

തുടക്കമിട്ട് ആദിത്യ

 ഉദ്ഘാടനം: 2017 ജനുവരി 12

 റൂട്ട് : വൈക്കം - തവണക്കടവ് :1.5 കിമി

 കരുതൽ ഊർജം : 50 കിലോവാട്ട് മണിക്കൂറിൽ

 സർവീസ് നടത്തിയത്: 4 വർഷം, 11 മാസം

 പിന്നിട്ട ദൂരം: 96,000 കി.മി

 യാത്രചെയ്തത്: 15ലക്ഷം പേർ

 ഡീസൽലാഭം: 1.5 ലക്ഷം ലിറ്റർ

 ഒരുദിവസചെലവ്: 500രൂപ

 നിർമ്മാണ ചിലവ്: 2കോടി

 രണ്ട് സോളാർ ഫെറിക്കുകൂടിയും ഭരണാനുമതിയായിട്ടുണ്ട്. ചെറിയ ബോട്ടുകൾ തുടങ്ങാനും പദ്ധതിയുണ്ട്. 30 പേർക്ക് യാത്ര ചെയ്യാവുന്നവയാണ് ഇറക്കുന്നത്. റോൾ ഓൺ റോൾ ഓഫ് സർവീസും (റോ റോ)ഉടൻ തുടങ്ങും. ജങ്കാർപോലെ യാത്രക്കാർക്കൊപ്പം വാഹനങ്ങളും വഹിക്കുന്ന രാജ്യത്തെ ആദ്യ വൈദ്യുതസൗരോർജ റോ റോ സർവീസാണ് ആരംഭിക്കുന്നത്.

ഷാജി വി.നായർ

ജലഗതാഗത വകുപ്പ് ഡയറക്ട‌ർ

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.