കാസർകോട്: ഐ.എൻ.എൽ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഐ.എൻ.എൽ സ്ഥാപക നേതാവായ ഇബ്രാഹിം സുലൈമാൻ സേട്ടിന്റെ ജൻമശതാബ്ദി ആഘോഷത്തിന് തുടക്കം കുറിച്ച് നടന്ന അനുസ്മരണം മന്ത്രി അഹ് മദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്തു. ഐ..എൻ.എൽ ജില്ലാ പ്രസിഡന്റ് മൊയ്തീൻ കുഞ്ഞി കളനാട് അദ്ധ്യക്ഷത വഹിച്ചു.. പ്രൊഫ.എ.പി, അബ്ദുൽ വഹാബ്, കാസിം ഇരിക്കുർ, ഹംസ ഹാജി, കെ.എസ്.ഫക്രുദീൻ,, എം.എ.ലത്തീഫ് ,റഹീം ബെണ്ടിച്ചാൽ, സി.എം എ ജലീൽ, ഹസീന, ഹനീഫ് ഹദ്ദാദ്, ഹാരിസ് ബെഡി, സത്താർ കുന്നിൽ, അബ്ദുൽ റഹിമാൻ , ഹനീഫ കടപ്പുറം എന്നിവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി അസീസ് കടപ്പുറം സ്വാഗതം പറഞ്ഞു.ചടങ്ങിൽ മന്ത്രിയ്ക്ക് സ്വീകരണവും നൽകി.