തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് എം.ടെക്/എം.ആർക് പ്രവേശനത്തിനുള്ള രണ്ടാം അലോട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റും അനുബന്ധ വിവരങ്ങളും admissions.dtekerala.gov.in വെബ്സൈറ്റിൽ ലഭ്യമാണ്. ലിസ്റ്റിൽ പുതുതായി ഉൾപ്പെട്ടവർക്ക് 22ന് വൈകിട്ട് അഞ്ച് വരെ ഫീസടയ്ക്കാം. 23, 24 തീയതികളിൽ അതത് കോളേജുകളിലെത്തി പ്രവേശനം നേടണം.
വിവരാവകാശ നിയമത്തിൽ
സൗജന്യ പരിശീലനം
തിരുവനന്തപുരം: ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ് ഇൻ ഗവൺമെന്റിന്റെ (ഐ.എം.ജി) ആഭിമുഖ്യത്തിൽ നടത്തുന്ന വിവരാവകാശ നിയമം സൗജന്യ പരിശീലനത്തിന്റെ രജിസ്ട്രേഷൻ 24 മുതൽ ഡിസംബർ രണ്ട് വരെ ഓൺലൈനിൽ നടത്താം. തിരഞ്ഞെടുക്കപ്പെടുന്നവരെ ഇ മെയിൽ മുഖേന അറിയിക്കും. കൂടുതൽ വിവരങ്ങൾക്ക്: http//:rti.img.kerala.gov.in.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |