കോഴിക്കോട്: നേതൃത്വത്തിനെതിരെ തിരുവനന്തപുരത്ത് യോഗം ചേർന്ന ഒമ്പത് ഭാരവാഹികൾക്കെതിരെ കാരണം കാണിക്കൽ നോട്ടീസ് നൽകാൻ എൽ.ജെ.ഡി സംസ്ഥാന നേതൃയോഗം തീരുമാനിച്ചതായി പ്രസിഡന്റ് എം.വി. ശ്രേയാംസ്കുമാർ എം.പി പറഞ്ഞു. ഷെയ്ക്ക് പി. ഹാരീസ്, സുരേന്ദ്രൻ പിള്ള എന്നിവരുൾപ്പെടെയുള്ളവർക്കാണ് കാരണം കാണിക്കൽ നോട്ടീസ്.
48 മണിക്കൂറാണ് സമയം നൽകിയിരിക്കുന്നത്. വിശദീകരണം തൃപ്തികരമെങ്കിൽ പാർട്ടിയിൽ തുടർന്ന് പ്രവർത്തിക്കാൻ അവസരം നൽകും. സംസ്ഥാന ഭാരവാഹികൾ, സംസ്ഥാന സമിതി അംഗങ്ങൾ, ജില്ലാ പ്രസിഡന്റുമാർ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. സംസ്ഥാന പ്രസിഡന്റ് സ്ഥാനം ഒഴിയില്ലെന്നും ശ്രേയാംസ്കുമാർ പറഞ്ഞു. വാർത്താസമ്മേളനത്തിൽ വർക്കിംഗ് സെക്രട്ടറി വർഗീസ് ജോർജ്, കെ.പി. മോഹനൻ എം.എൽ.എ, മനയത്ത് ചന്ദ്രൻ, സലീം മടവൂർ, വി. കുഞ്ഞാലി എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |