SignIn
Kerala Kaumudi Online
Saturday, 28 May 2022 1.28 AM IST

അയ്യപ്പന്മാർക്ക് സഹായത്തിന് വനപാലകർ

f


ശബരിമല: തീർത്ഥാടനത്തിന് എത്തുന്ന അയ്യപ്പന്മാർക്ക് വന്യ ജീവികളിൽ നിന്നും സുരക്ഷയേകാൻ വനപാലക സംഘം സജ്ജം. സഹായത്തിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന വനം വകുപ്പിന്റെ കൺട്രോൾ റൂം നമ്പരിൽ വിളിക്കുകയേ വേണ്ടു. വനപാലകർ കുതിച്ചെത്തും. ഇതിനായി പമ്പ ഫോറസ്റ്റ് സ്റ്റേഷന്റെ കീഴിൽ സ്ഥിരമായി പ്രവർത്തിക്കുന്ന 25 വനപാലകർക്ക് പുറമെ പമ്പയിലും സന്നിധാനത്തുമായി കൺട്രോൾ റൂമുകളിൽ 21 വനം വകുപ്പ് ഉദ്യോഗസ്ഥരുമുണ്ട്. സഹായം ആവശ്യമുള്ള തീർത്ഥാടകർക്ക് പമ്പയിലെയോ(04735203492), സന്നിധാനത്തെയോ(04735202077) കൺട്രോൾ റൂമുകളുമായി ബന്ധപ്പെടാം.
പുലർച്ചെ മൂന്നിന് ആദ്യ സംഘം സ്വാമിമാരെ സന്നിധാനത്ത് എത്തിച്ചും ഹരിവരാസനം കഴിഞ്ഞ് അവസാന സംഘത്തെ കാനനപാതയിലൂടെ പമ്പയിലെത്തിച്ചുമാണ് വനപാലകരുടെ സ്‌പെഷ്യൽ സ്‌ക്വാഡ് സുരക്ഷാപ്രവർത്തനം ക്രമീകരിച്ചിട്ടുള്ളത്. അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് കെ.ബി. സുബാഷിന്റെ കീഴിൽ പമ്പ കൺട്രോൾ റൂം റെയ്ഞ്ച് ഓഫീസർ എ. വേണുകുമാറും
സന്നിധാനം കൺട്രോൾ റൂം റെയ്ഞ്ച് ഓഫീസർ എം.ടി. ടോമിയുമാണ് കൺട്രോൾ റൂമുകളുടെ പ്രവർത്തനം നയിക്കുന്നത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.