SignIn
Kerala Kaumudi Online
Friday, 19 April 2024 2.37 PM IST

കെ.എഫ്.സി ഒരു കോടി രൂപ വായ്‌പ നൽകും

kerala-financial-corporat

തിരുവനന്തപുരം: സംസ്ഥാനത്തെ ചെറുകിട ഇടത്തരം സംരംഭകർക്ക്‌ 5 ശതമാനം പലിശയിൽ ഒരു കോടി രൂപ വരെ വായ്‌പ നൽകാൻ തീരുമാനം. മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി പുനരാവിഷ്‌കരിച്ച് കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്. മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയിൽ 7 ശതമാനം പലിശയിൽ 50 ലക്ഷം രൂപ വരെയാണ് നൽകിയിരുന്നത്.ഒരു വർഷം 500 സംരംഭങ്ങളെന്ന നിരക്കിൽ 5 വർഷം കൊണ്ട് 2500 വ്യവസായ സ്ഥാപനങ്ങൾക്ക് സഹായം ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇതിനായി ഓരോ വർഷവും കെ.എഫ്‌.സി 300 കോടി രൂപ നീക്കിവയ്‌ക്കും. പദ്ധതിയിൽ 3 ശതമാനം സബ്‌സിഡി സംസ്ഥാന സർക്കാരും 2 ശതമാനം കെ.എഫ്‌.സിയും നൽകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KERALA FINANCIAL CORPORATION
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.