തിരുവനന്തപുരം: സംസ്ഥാനത്തെ ചെറുകിട ഇടത്തരം സംരംഭകർക്ക് 5 ശതമാനം പലിശയിൽ ഒരു കോടി രൂപ വരെ വായ്പ നൽകാൻ തീരുമാനം. മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി പുനരാവിഷ്കരിച്ച് കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്. മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയിൽ 7 ശതമാനം പലിശയിൽ 50 ലക്ഷം രൂപ വരെയാണ് നൽകിയിരുന്നത്.ഒരു വർഷം 500 സംരംഭങ്ങളെന്ന നിരക്കിൽ 5 വർഷം കൊണ്ട് 2500 വ്യവസായ സ്ഥാപനങ്ങൾക്ക് സഹായം ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇതിനായി ഓരോ വർഷവും കെ.എഫ്.സി 300 കോടി രൂപ നീക്കിവയ്ക്കും. പദ്ധതിയിൽ 3 ശതമാനം സബ്സിഡി സംസ്ഥാന സർക്കാരും 2 ശതമാനം കെ.എഫ്.സിയും നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |