ന്യൂഡൽഹി: പാലക്കാട് സഞ്ജിത്ത് കൊലപാതക കേസ് എൻ.ഐ.എ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് നാളെ കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി അമിത്ഷായെ കാണുമെന്ന് കെ. സുരേന്ദ്രൻ അറിയിച്ചു.
സി.പി.എം - പോപ്പുലർഫ്രണ്ട് വർഗീയ കൂട്ടുകെട്ടിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ആർ.എസ്.എസ് - ബി.ജെ.പി പ്രവർത്തകരായ 10 പേരെയാണ് വർഗീയ സംഘടനകൾ കൊലപ്പെടുത്തിയത്. ആ കേസുകളിലെയൊന്നും ഗൂഢാലോചന പൊലീസ് അന്വേഷിച്ചിട്ടില്ല. തീവ്രവാദ ശക്തികളാണ് ഇതിന് പിന്നിൽ. സംസ്ഥാനത്ത് ആയുധപരിശീലനവും സംഭരണവും നടക്കുന്നുണ്ട്. എന്നാൽ, ഇവർക്ക് മുന്നിൽ പൊലീസ് മുട്ടുമടക്കുകയാണ്. പൊപ്പുലർഫ്രണ്ടിന്റെ പേര് പറയാൻ പോലും പൊലീസ് ഭയപ്പെടുകയാണ്. ഔദ്യോഗിക സംവിധാനങ്ങളെ തീവ്രവാദസംഘടനകൾ ഭയപ്പെടുത്തി നിറുത്തിയിരിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |