മഞ്ചേരി : ഭാര്യയുടെ 17 കാരിയായ സഹോദരിയെ ബലാത്സംഗം ചെയ്ത യുവാവ് കുറ്റക്കാരനാണെന്ന് മഞ്ചേരി പോക്സോ അതിവേഗ കോടതി കണ്ടെത്തി. പ്രതിക്കുള്ള ശിക്ഷ ജഡ്ജി പി.ടി.പ്രകാശൻ ഈ മാസം 24ന് പ്രസ്താവിക്കും. കോഴിക്കോട് കാക്കൂർ സ്വദേശിയായ 33കാരനാണ് പ്രതി. 2018 ജൂലൈ 30ന് പെൺകുട്ടിയുടെ വീട്ടിൽ വച്ചാണ് കേസിനാസ്പദമായ സംഭവം. പീഡന ദൃശ്യം മൊബൈലിൽ പകർത്തി പിന്നീട് പലതവണ പെൺകുട്ടിയെ ബലാത്സംഗം ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എ.സോമസുന്ദരൻ ഹാജരായി. പ്രതിക്കെതിരെ സ്ത്രീധന പീഡനത്തിനും വധശ്രമത്തിനും ഭാര്യ നൽകിയ കേസ് മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിൽ നിലവിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |