പാലക്കാട്: കേരള ഫയർ ആൻഡ് റെസ്ക്യൂ വകുപ്പിന്റെ കീഴിൽ രൂപീകരിച്ച കേരള സിവിൽ ഡിഫൻസ് വാളണ്ടിയർമാരുടെ ജില്ലാതല പാാസ്സിംഗ് ഔട്ട് പരേഡ് പാലക്കാട് ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് ജില്ലാ ആസ്ഥാനത്ത് നടന്നു. ജില്ലയിലെ സിവിൽ ഡിഫൻസ് വളണ്ടിയർമാരുടെ രണ്ടാമത്തെ ബാച്ചാണ് പുറത്തിറങ്ങിയത്. ജില്ലയിൽ 78പേരാണ് ഈ ബാച്ചിൽ ഉള്ളത്. 190 പേരുള്ള ആദ്യ ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് ഈ വർഷം ആദ്യത്തിൽ നടന്നിരുന്നു.
പാലക്കാട് റീജിയണൽ ഫയർ ഓഫീസർ ജെ.എസ്. സുജിത്കുമാർ, പാലക്കാട് ജില്ലാ ഫയർ ഓഫീസർ വി.കെ. ഋതീജ് എന്നിവർ സല്യൂട്ട് സ്വീകരിച്ചു. ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ നിന്നുള്ള സ്റ്റേഷൻ ഓഫീസർമാർ, മറ്റു ജീവനക്കാർ എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |