SignIn
Kerala Kaumudi Online
Thursday, 27 January 2022 5.34 PM IST

നവവധു കൂട്ടുകാരനൊപ്പം മുങ്ങിയത് 125 പവനുമായി, കാറിൽ കയറി സ്ഥലംവിട്ടത് അതിരാവിലെ

wedding

കാസർകോട്: 125 പവന്റെ സ്വർണാഭരണങ്ങളുമായി നവവധു ഭർത്താവിന്റെ വീട്ടിൽ നിന്ന് സഹപാഠിക്കൊപ്പം മുങ്ങി. ഉദുമ പള്ളിക്കര പൂച്ചക്കാട്ടാണ് സംഭവം. ബന്ധുക്കളാണ് പരാതി നൽകിയത്.

കളനാട് സ്വദേശിയാണ് യുവതി. അടുത്തിടെയാണ് വിവാഹം കഴിഞ്ഞ് പൂച്ചക്കാട്ട് എത്തിയത്. വളരെ സന്തോഷത്തോടെയാണ് യുവതി ഭർത്താവിന്റെ വീട്ടിൽ കഴിഞ്ഞിരുന്നതെന്നാണ് ബന്ധുക്കൾ നൽകുന്ന സൂചന. കഴിഞ്ഞ ദിവസം അതിരാവിലെയാണ് യുവതി കാസർകോട് സന്തോഷ് നഗർ സ്വദേശിയും സഹപാഠിയുമായ യുവാവിനൊപ്പം മുങ്ങിയത്. യുവാവിനൊപ്പം കാറിൽ കയറിപോകുന്നതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. യുവതിയെ കാണാതായതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ആഭരണങ്ങൾ കാണാനില്ലെന്ന് വ്യക്തമായത്. ഇരുവരും അടുപ്പത്തിലായിരുന്നു എന്നും അത് മറച്ചുവച്ച് യുവതി വിവാഹത്തിന് സമ്മതിക്കുകയായിരുന്നു എന്നുമാണ് കരുതുന്നത്. കർണാടകയിലായിരുന്ന യുവതിയും യുവാവും ബേക്കൽ പൊലീസ് സ്റ്റേഷനിൽ ഹാജരായിട്ടുണ്ട്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CASE DIARY, KASARAGODE, NEWLEY WED, DEVELOPED, LOVER, GOLD ORNAMENT
KERALA KAUMUDI EPAPER
TRENDING IN CASE DIARY
VIDEOS
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.