കൊൽക്കത്ത : ബാങ്കിൽ പ്രവേശിക്കുവാൻ ഡ്രസ് കോഡിന്റെ ആവശ്യമുണ്ടോ ? സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാവുകയാണ് ഈ വിഷയം ഇപ്പോൾ. കൊൽക്കത്തയിൽ നിന്നുള്ള ആശിഷ് എന്നയാളെ ഷോർട്സ് ധരിച്ചതിന്റെ പേരിൽ ബാങ്കിൽ പ്രവേശനം നിഷേധിച്ചു എന്ന ട്വീറ്റാണ് ഈ ചർച്ചകൾ തുടങ്ങി വച്ചത്. ഫുൾ പാന്റ് ധരിച്ച് തിരികെ വരാൻ ആവശ്യപ്പെട്ടാണ് ബാങ്ക് അധികാരികൾ ആശിഷിനെ മടക്കി അയച്ചത്. ബാങ്കിൽ ഒരു ഉപഭോക്താവിന് എന്ത് ധരിക്കാം, ധരിക്കരുത് എന്നതിനെക്കുറിച്ച് എന്തെങ്കിലും ഔദ്യോഗിക നയമുണ്ടോ എന്ന് എസ് ബി ഐയോട് യുവാവ് ചോദിക്കുന്നു.
യുവാവിന്റെ ട്വീറ്റിനെ പിന്തുടർന്ന് ഉണ്ടായ ചർച്ചയിൽ ബാങ്കിന്റെ നടപടിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും ഉണ്ട്. ബാങ്കിൽ ബാക്കിയുള്ള ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടായിരിക്കും ഇതെന്നാണ് ഒരാൾ പ്രതികരിച്ചത്. എന്നാൽ അക്കൗണ്ട് ക്ളോസ് ചെയ്യണമെന്ന് ആവശ്യപ്പെടുന്നവരും ഉണ്ട്. സമാനമായ ഒരു സംഭവം പൂനെയിൽ 2017ലും ഉണ്ടായിട്ടുണ്ട്. ഷോർട്ട്സ് ധരിച്ചതിന് ഒരാൾക്ക് പ്രവേശനം നിഷേധിച്ചിരുന്നു.
Hey @TheOfficialSBI went to one of your branch today wearing shorts, was told that I need to come back wearing full pants as the branch expects customers to "maintain decency"
— Ashish (@ajzone008) November 16, 2021
Is there some sort of an official policy on what a customer can wear and cannot wear?
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |