ചങ്ങനാശേരി : നഗരസഭ 30-ാം വാർഡിൽ പ്ലാസ്റ്റിക് നിർമ്മാർജന യജ്ഞം നടത്തി. ക്ഷേമകാര്യ ചെയർപേഴ്‌സണും വാർഡ് കൗൺസിലറുമായ ബീന ജോബി തൂമ്പുങ്കലിന്റെ നേതൃത്വത്തിൽ നടത്തിയ പരിപാടിയുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്‌സൺ സന്ധ്യ മനോജ് നിർവഹിച്ചു. പരിസര ശുചീകരണത്തിന്റെ ആവശ്യകതയെക്കുറിച്ചും പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ദൂഷ്യവശങ്ങളെക്കുറിച്ചും റിട്ട എസ്.പി എം.എൻ.ജയപ്രകാശ്, എം.സാനു, സുധ കമൽ, തൗഫീഖ്, ഷെറിൻ മേരി തോമസ് എന്നിവർ പങ്കെടുത്തു. യജ്ഞത്തിന് സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളിലെ എൻ.സി.സി കേഡറ്റ്‌സിന്റെയും, ഹരിതകർമ്മസേനയുടെയും നേതൃത്വത്തിലാണ് പ്ലാസ്റ്റിക് കുപ്പികളും പ്ലാസ്റ്റിക് മാലിന്യങ്ങളും ശേഖരിച്ച് നഗരസഭയ്ക്ക് കൈമാറിയത്.