കോട്ടയം : തിരുനക്കര ശ്രീമഹാദേവ ക്ഷേത്രത്തിലെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപൻ ഉദ്ഘാടനം ചെയ്തു. കിഴക്കേ പടിഞ്ഞാറേ ഗോപുരങ്ങൾ, ബലിക്കൽപ്പുരയുടെ ചോർച്ച മാറ്റൽ, ചുവർ ചിത്രങ്ങളുടെ സംരക്ഷണം എന്നിവയാണ് ആദ്യഘട്ടമായി ചെയ്യുന്നത്. പടിഞ്ഞാറേ ഗോപുര നവീകരണത്തിന് ഭക്തജനസമിതി മുന്നോട്ട് വന്നിട്ടുണ്ട്. കിഴക്കേ ഗോപുരം നെടുങ്ങാട് തറവാട്ടുകാർ നവീകരിക്കാൻ സന്നദ്ധരായിട്ടുണ്ട്. തിടപ്പള്ളിയിൽ ചെമ്പ് പൊതിയുന്നതുൾപ്പെടെയുള്ള കാര്യങ്ങളാണ് അടുത്ത ഘട്ടത്തിൽ. തിരുനക്കര ശിവശക്തി ഓഡറ്റോറിയത്തിൽ നടന്ന നവീകരണ സമ്മേളനം ബോർഡ് അംഗം പി.എം.തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. ഉപദേശക സമിതി പ്രസിഡന്റ് ടി.സി.ഗണേശ് അദ്ധ്യക്ഷത വഹിച്ചു. ദേവസ്വം ബോർഡ് മെമ്പർ അഡ്വ.മനോജ് ചരളേൽ മുഖ്യപ്രഭാഷണം നടത്തി. അസി.കമ്മിഷണർ മുരാരി ബാബു, കെ.ശ്രീലത, അജയ് പി നായർ, ജി.എസ്.ബൈജു തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |