ഏറ്റുമാനൂർ : കേരള വിശ്വകർമ്മ സഭ കോട്ടയം താലൂക്ക് യൂണിയന്റെ ജനറൽ ബോഡി ഏറ്റുമാനൂർ വ്യാപാരി വ്യവസായി ഹാളിൽ നടന്നു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് കെ.കെ.ഹരി ഉദ്ഘാടനം ചെയ്തു. വിശ്വകർമ്മ സംഘടനകളുടെ ഐക്യം സമുദായത്തിന് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. യൂണിയൻ പ്രസിഡന്റ് വി.കെ.അനൂപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി മുരളി തകടിയേൽ, അനിൽകുമാർ, അജേഷ് നീറിക്കാട്, രാമചന്ദ്രൻ ഏറ്റുമാനൂർ, കെ.എൻ.കുമാരൻ, സന്തോഷ് കുമാർ ളാക്കാട്ടൂർ, എം.വി.വിജയൻ പാമ്പാടി, ശ്രീരാജ് നീറികാട് എന്നിവർ പങ്കെടുത്തു.