കോട്ടയം : വാഴൂർ പഞ്ചായത്തിൽ കേരഗ്രാമം പദ്ധതി നടപ്പാക്കുന്നതിന് നടപടികളാരംഭിച്ചു. 70 ഹെക്ടർ സ്ഥലത്ത് നടപ്പാക്കുന്ന പദ്ധതിയിൽ 12,250 തെങ്ങുകൾക്ക് തടം തുറക്കൽ, ജൈവജീവാണു വളം, കക്ക, രാസവളം എന്നിവയുടെ പ്രയോഗം, തെങ്ങിന്റെ മണ്ട വൃത്തിയാക്കി മരുന്ന് തളിക്കുക തുടങ്ങിയവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ചെലവിന്റെ 50 ശതമാനം തുക പദ്ധതി ആനുകൂല്യമായി നൽകും. പദ്ധതിയിൽ ചേരുന്നതിനുള്ള അപേക്ഷ ഫോറം വാർഡ്തല കൺവീനർമാരുടെ പക്കൽ ലഭ്യമാണ്. പുളിക്കൽകവല, കൊടുങ്ങൂർ, ചാമംപതാൽ എന്നിവിടങ്ങളിൽ കൃഷി വകുപ്പുദ്യോഗസ്ഥർ മുഖേന അപേക്ഷ സ്വീകരിക്കുന്നതാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് വി.പി.റെജി അറിയിച്ചു.